തരൂർ, പൃഥ്വിരാജ് എന്നീ വൻമരങ്ങൾ വീണു! ഇനി ഇംഗ്ലീഷ് ഭാഷ പിഷാരടി ഭരിക്കും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കടുകട്ടി ഇംഗ്ലീഷ് വാക്കുകൾ പറയുന്നതിൽ രണ്ടു പേരെ മാത്രമെ മലയാളികൾ അംഗീകരിച്ചിട്ടുള്ളു. ഒന്ന്, തിരുവനന്തപുരം എം.പിയും എഴുത്തുകാരനുമായ ഡോ. ശശി തരൂർ. രണ്ട്, മലയാളത്തിലെ യുവനടൻ പൃഥ്വിരാജ്. ഇതുവരെ കേട്ടിട്ടില്ലാത്തെ വാക്കുകളും പ്രയോഗങ്ങളുമൊക്കെ ഇവരിലൂടെയാണ് പലരും ആദ്യമായി കേട്ടത്. എന്നാൽ ഈ രണ്ടു പേർക്കും ഒരു എതിരാളി എത്തിയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മറ്റാരുമല്ല സാക്ഷാൽ രമേഷ് പിഷാരടി.
തിരുവനന്തപുരം: കടുകട്ടി ഇംഗ്ലീഷ് വാക്കുകൾ പറയുന്നതിൽ രണ്ടു പേരെ മാത്രമെ മലയാളികൾ അംഗീകരിച്ചിട്ടുള്ളു. ഒന്ന്, തിരുവനന്തപുരം എം.പിയും എഴുത്തുകാരനുമായ ഡോ. ശശി തരൂർ. രണ്ട്, മലയാളത്തിലെ യുവനടൻ പൃഥ്വിരാജ്. ഇതുവരെ കേട്ടിട്ടില്ലാത്തെ വാക്കുകളും പ്രയോഗങ്ങളുമൊക്കെ ഇവരിലൂടെയാണ് പലരും ആദ്യമായി കേട്ടത്. എന്നാൽ ഈ രണ്ടു പേർക്കും ഒരു എതിരാളി എത്തിയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മറ്റാരുമല്ല സാക്ഷാൽ രമേഷ് പിഷാരടി.
advertisement
പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ ആശംസ നേരുന്നതിനു വേണ്ടിയാണ് ഇതുവരെ പുറത്തെടുക്കാതിരുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പിഷാരടി പുറത്തെടുത്തത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായികടുകട്ടി ഇംഗ്ലീഷിലാണ് രമേഷ് പിഷാരടി പൃഥ്വിക്ക് ആശംസ നേർന്നത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിരിയുണര്‍ത്തുന്ന ആശംസയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
advertisement
advertisement
ആശംസയ്ക്ക് താഴെയായി അഖിലേഷ് അഖി എന്നൊരാള്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററിന്റെ സഹായത്തോടെ ഇതിന്റെ മലായാളെ കണ്ടെത്തിയിട്ടുണ്ട്. ‘നിങ്ങളെപ്പോലുള്ള ഒരു സഹപ്രവര്‍ത്തകന് ആനന്ദദായകവും ഉന്മേഷദായകവും ജന്മദിനവുമായുള്ള ജന്മദിനത്തിനായി ധാരാളം ആശംസകള്‍ അയയ്ക്കാനുള്ള എന്റെ ഭാഗ്യം’, എന്നായിരുന്നു അഖിലേഷിന് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ പറഞ്ഞുകൊടുത്ത അര്‍ത്ഥം.
advertisement
advertisement
advertisement