അമ്മ ഉപേക്ഷിച്ച് പോയ നാല് വയസുകാരന് സ്വന്തമായി കിടപ്പാടമില്ലാത്ത അവസ്ഥ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിയാസിന് തന്റെ ഭൂമി പാവപ്പെട്ടവര്‍ക്ക് നൽകണമെന്ന് തീരുമാനം എടുത്തത്. വീടില്ലാത്ത ആ കുടുംബത്തിന് ചിതറ മാങ്കോട് വില്ലേജിലുള്ള തന്‍റെ വസ്തുവിൽനിന്ന് നാല് സെന്റ് ഇഷ്ടദാനമായി നൽകിയായിരുന്നു ഭൂമിദാനത്തിന്റെ തുടക്കം. പിന്നീട് സർക്കാരിന്റെ ഭുരഹിതരായവരുടെ പട്ടിക ശേഖരിച്ച് അർഹരായവരെ നേരിൽ കണ്ടും അന്വേഷിച്ചും ബാക്കി 19 പേരെക്കൂടി കണ്ടെത്തി.
പണിക്കൂടുതൽ: ബാങ്ക് ജോലിക്ക് ആളേക്കിട്ടുന്നില്ല
advertisement
വിധവമാർ, വികലാംഗർ, രോഗികൾ, അനാഥർ, ഭർത്താവുപേക്ഷിച്ചവർ, ഇങ്ങനെ ഏറ്റവും പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ കണ്ടെത്തി അവരുടെ പേരിൽ ഭുമി രജിസ്റ്റർ ചെയ്ത് നൽകി. ആദ്യഘട്ടമായി 10 പേർക്ക് ഭൂമിയുടെ പ്രമാണവും മറ്റ് കൈവശാവകാശ രേഖകളും ഈ മാസം മൂന്നാം ആഴ്ച തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കും. ഈ ചടങ്ങിൽ വെച്ച് തന്നെ ആദ്യ വീടിനുള്ള ധനസഹായ വിതരണം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നല്കും.
രണ്ട് വർഷം കൊണ്ട് പണി പൂർത്തിയാക്കാനുദ്ദേശിക്കുന്ന ഗാന്ധിഗ്രാമത്തിൽ അംഗൻവാടി, വായനശാല, പൊതു ആരാധനാലയം, മഴവെള്ള സംഭരണി, മാലിന്യ നിർമ്മാജന യൂണിറ്റ്, സൗരോജ പ്ലാന്റ് എന്നിവയും ഉൾപ്പെടുത്താനാണ് ഉദേശിക്കുന്നത്. ഗുണഭോക്താക്കൾ 15 വർഷത്തേക്ക് വസ്തു കൈമാറ്റം ചെയ്യാനാവില്ലെന്ന വ്യവസ്ഥയോടെയാണ് നിയാസ് തന്റെ സ്ഥലം നൽകുന്നത്.
സംഗീത ആൽബത്തിനായി തല മുണ്ഡനം ചെയ്ത് ലെന
ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായ നിയാസ് ഭാരതി താൻ ഒരുക്കുന്ന പാർപ്പിട സമുച്ചയ കേന്ദ്രത്തിന് ഗാന്ധിഗ്രാമം എന്നാണ് പേര് നൽകിയിരിക്കുന്നത്. സർക്കാരിന്റേയും സുമനസുകളുടേയും സഹായത്തോടെ സ്വയം പര്യാപ്തമായ ഒരുപറ്റം കുടുംബങ്ങളെ പൊതുധാരയിലെത്തിക്കാനാണ് അഭിഭാഷകനും യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന നിയാസിന്റെ ആഗ്രഹം. കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന നിയാസ് ഇടക്കാലത്ത് സജീവ രാഷ്ടീയത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും സാമൂഹ്യ- ആതുര രംഗത്ത് സജീവമായിരുന്നു. കിളിമാന്നുർ സ്വദേശികളായ വൈ. സൈനുദിന്റെയും സൗദാ ബീവിയുടേയും മകനാണ് നിയാസ്.
