പണിക്കൂടുതൽ: ബാങ്ക് ജോലിക്ക് ആളേക്കിട്ടുന്നില്ല

Last Updated:
ന്യൂ‍ഡൽഹി:  വർദ്ധിച്ച ജോലിഭാരവും സമ്മർദ്ദവും ബാങ്കിംങ് മേഘലേയിലേക്കുള്ള ഉദ്യോഗാർഥികളുടെ എണ്ണത്തിൽ കുറവ് വരുത്തിയതായി റിപ്പോർട്ട്.  ക്ലറിക്കൽ തസ്തികകളിലേക്കും പ്രൊബേഷനറി സ്പെഷ്യലിസ്റ്റ് ഓഫീസ് തസ്തികകളിലേക്കും അപേക്ഷിക്കുന്നവരുടെ എണ്ണത്തിലാണ് ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നത്. ധനകാര്യ മന്ത്രാലയത്തിനു വേണ്ടി പാർലമെന്റ് സ്ഥിരംസമിതി  സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ.
മണിക്കൂറുകൾ നീളുന്ന ജോലിഭാരവും മാനസിക സമ്മർദ്ദവും നേരിടുന്ന ബാങ്ക് ഉദ്യോഗസ്ഥർക്ക് അതനനുസരിച്ച് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല എന്നതാണ് ബാങ്കിംങ് ജോലി അനാകർഷകമാക്കിയതിന് കാരണമായി കണ്ടെത്തിയിരികികുന്നത്. അതുകൊണ്ട് തന്നെ മിടുക്കരായ ഉദ്യോഗാർഥികളുടെ എണ്ണവും ഈ മോഘലയിൽ കുറയുന്നു. ഇതു സംബന്ധിച്ച് ജീവനക്കാർ നിരന്തരമായി ഇന്നയിച്ച പ്രശ്നങ്ങളാണ് സമിതി അംഗീകരിച്ചിരിക്കുന്നത്.

തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതലbank

അടുത്ത വർഷങ്ങളിൽ വിവിധ മേഘലയിലുള്ള ബാങ്കിംങ് ജീവനക്കാർ വിരമിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പ്രാഥമിക മധ്യ തലങ്ങളിലുള്ള തസ്തിക കളിലേക്ക് നിയമനം നടത്താനാണ് സമിതി നിർദ്ദേശം നൽകിയിരിക്കുന്നത്. പൊതുമേഘലാ ബാങ്ക് ഉദ്യോഗസ്ഥരുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും കൂട്ടാനും നിലവിലുള്ള സ്വകാര്യ മേഘലാ ഉദ്യോഗസ്ഥരിൽ നിന്നുള്ള അന്തരം   കുറയ്ക്കാനും നടപടിയുണ്ടാകും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പണിക്കൂടുതൽ: ബാങ്ക് ജോലിക്ക് ആളേക്കിട്ടുന്നില്ല
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement