നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സംഗീത ആൽബത്തിനായി തല മുണ്ഡനം ചെയ്ത് ലെന

  സംഗീത ആൽബത്തിനായി തല മുണ്ഡനം ചെയ്ത് ലെന

  • Share this:
   ആ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കൂ. നല്ല പരിചയമുണ്ട്, അല്ലെ? അതെ, നമ്മുടെ പ്രിയ നടി ലെന തന്നെയാണ്. പുതിയ മ്യൂസിക് ആൽബം ബോധിയിലാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന ലുക്കിൽ മലയാളത്തിന്റെ പ്രിയ നായിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചില ചിത്രങ്ങൾക്കായി ഷോർട് ഹെയർ ലുക്കിൽ ഇതോടകം  തന്നെ ലെന പ്രേക്ഷകരുടെ മുന്നിൽ അവതരിച്ചിരുന്നു. എന്നാൽ ഈ ആൽബത്തിന് വേണ്ടി ആരും ഒന്നിൽ കൂടുതൽ തവണ ചിന്തിച്ചെടുക്കുന്ന തീരുമാനമാണ് ലെന കൈക്കൊണ്ടത്. മുണ്ഡനം ചെയ്ത ശിരസ്സോടെയാണ് ലെനയെ ഇവിടെ കാണുന്നത്.   ഗോദ സഹ സംവിധായകനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന 'ബോധി, ഗതി, മുക്തി' എന്ന ത്രിഭാഷാ സംഗീത ആൽബത്തിലാണ് വ്യത്യസ്ത ലുക്കിൽ ലെന എത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രി-ഭാഷ ആൽബമെന്ന പ്രത്യേകതയുമായാണ് ഈ സംഗീത സമർപ്പണം ജനങ്ങളിലേക്കെത്തുക. പ്രഗതിയെന്ന സംഗീത ബാൻഡുമായി ചേർന്നാണു നിർമ്മാണം. ഹരിശങ്കർ കെ.എസ്. ആണ് ബാൻഡ് തലവൻ. ലെനയെ കൂടാതെ ഗോദ നായിക വാമിഖ ഗബ്ബി, നൈല ഉഷ എന്നിവരുമുണ്ട്. മൂവരും വ്യത്യസ്ത ഗാനങ്ങളുമായാവും വരിക. ലെനയുടെ ബോധി ഹിന്ദിയിലാണ്. നൈല അവതരിപ്പിക്കുന്ന ഗതി മലയാളത്തിലാണ്. വമിഖയുടെ മുക്തി തമിഴിലും.

   ബോധി പ്രധാനമായും ഹിമാലയത്തിലാണ് ചിത്രീകരിച്ചത്. ഈ വരുന്ന ഫെബ്രുവരിയിലാവും ആൽബം പൂർണ്ണ രൂപത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുക. പക്ഷെ അതിനു മുൻപ് തന്നെ ലെനയുടെ ഈ തീരുമാനം എന്തിനു വേണ്ടിയായിരുന്നുവെന്നറിയാൻ ആരാധകർക്കാവും. അതിനിനി അധികം കാത്തിരിക്കേണ്ട. ബോധിയുടെ ട്രെയ്‌ലർ റിലീസ് നാളെയാണ്.

   First published: