ബിസിനസ് ചെയ്യുന്ന ആളാണെന്നതിൽ അഭിമാനം ഉണ്ട്.അത്യാവശ്യം ജീവിക്കാനുള്ള വരുമാനം ഉണ്ടെന്നും നിയമവിരുദ്ധമായ ബിസിനസ് അല്ല നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ കടുകുമണി തൂക്കം തെറ്റു ചെയ്താൽ പോലും നടപടി സ്വീകരിക്കാനാകുന്ന സർക്കാരാണ് അധികാരത്തിലുളളതെന്നും എന്നിട്ടും നടപടി സ്വീകരിക്കാത്തത് കൂടി മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജലീലിന്റെ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണോ എന്നത് ആലോചിക്കുകയാണെന്നും ഫിറോസ് പറഞ്ഞു.
വിദേശത്തുള്ള കമ്പനിയിൽ എത്രപേർ വേണമെന്നും എത്ര രൂപ ശമ്പളം തരുന്നു എന്നതുമൊക്കെ കമ്പനിയുടെ സ്വകാര്യകാര്യമാണ്.തനിക്ക് റിവേഴ്‌സ് ഹവാല ഉണ്ട് എന്നതിൽ ജലീലിനു വ്യക്തത ഉണ്ടോ എന്നും ചോദ്യങ്ങൾ ഉന്നയിച്ച് ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് ചെപ്പടി വിദ്യയാണെന്നും ഫിറോസ് പറഞ്ഞു. ആരോപണങ്ങളിൽ പറയുന്നയാൾക്ക് തന്നെ വിശ്വാസമില്ലാതെ വരുമ്പോഴാണ് മതഗ്രന്ഥങ്ങൾ ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് നടത്താനും സ്ഥലവും വീടും വയ്ക്കാനും യൂത്ത് ലീഗിന്റെ ഫണ്ട് ചോര്‍ത്തി എന്ന ആരോപണം തെറ്റാണ്. മലയാളം സർവകലാശാലയുടെ ഭൂമി എറ്റെടുക്കലിൽ ജലീലിന്റെ പങ്ക് വെളിപ്പെടുത്തുന്ന നിർണായക തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും ഫിറോസ് പറഞ്ഞു.
advertisement