ഡിജിപി മുതൽ ഡിഐജി വരെയുള്ള തലസ്ഥാനത്തെ മുഴുവൻ സാധാരണ പൊലീസുകാർ തപ്പിയിട്ട് പ്രതിയെ കിട്ടിയില്ല. അത്രയ്ക്ക് ഭീകരനാണ്. പ്രതിയെ കിട്ടിയാൽ കേസെടുക്കുന്നതിന് പകരം കേരളാ പൊലീസിലെ എസ്പി, ഐജി തസ്തികകളിൽ പൊലീസിൽ ജോലി നൽകാവുന്നതാണെന്നും എഫ്ബി പോസ്റ്റിൽ പറയുന്നു.
ലോ കോളേജിന് അകത്തേക്കാണ് പ്രതി പോയതെങ്കിൽ പിന്നെ പൊലീസിനെ പറഞ്ഞിട്ട് കാര്യമില്ല. പ്രതികൾ ഗൾഫിലേക്ക് രക്ഷപ്പെട്ടതു പോലെയാണ്. കേസ് ഇനി ഇന്റർപോൾ അന്വേഷിക്കുന്നതാണ് നല്ലത്.
പ്രതി കോൺഗ്രസുകാരനാണെന്ന് എൽഡിഎഫ് കൺവീനർ പ്രഖ്യാപിച്ച സ്ഥിതിക്ക് കേരള പൊലീസിന് ഇനി യഥാർത്ഥ പ്രതിയെ പിടിക്കാൻ പറ്റില്ലെന്നും എഫ്ബി പോസ്റ്റിൽ പറയുന്നു.
advertisement
Also Read-എകെജി സെന്റര് ആക്രമണം: നിയമസഭയില്‍ അടിയന്തര പ്രമേയം; ചർച്ച ഒരു മണി മുതൽ
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
akg സെന്ററിന് നേരെ ബോംബ്,പടക്കം,കല്ല് എറിഞ്ഞവനെ കിട്ടിയാൽ അവനെ കേസ് എടുക്കന്നതിനു പകരം അവനെ കേരളാ പൊലീസിലെ SP,IG തസ്തിക നൽകി പോലീസിൽ ജോലി നൽകാവുന്നതാണ്.DGP മുതൽ DIG വരെ തലസ്ഥാനത്തെ മുഴുവൻ സാദാരണ പോലീസ് കാര് തപ്പിയിട്ടുപോലും അവനെകിട്ടിയില്ല.അത്രക്കു വിദഗ്ധൻ ആണ് അവൻ.പിന്നെ അവനെ കേരളാ പോലീസ്നു കിട്ടാൻ ചാൻസ് കുറവാണ്.ലോകോളേജു വെരെ cctv കാണുന്നുണ്ട്.പിന്നെ അങ്ങോട്ടു കാണുന്നില്ലെന്നാണ് മാധ്യമങ്ങൾ പറയുന്നത്.ഇനി അവനെങ്ങാനും ലോക്കോളേജിന് അകത്തേക്കാണ് പോയതെങ്കിൽ പിന്നെ പോലിസിനെ പറഞ്ഞിട്ട് കാര്യമില്ല.പ്രതികൾ ഗൾഫിലേക്ക് രക്ഷപ്പെട്ടത് പോലെയാണ്.ഇനി കേസ് ഇന്റർപ്പോൾ അനേഷിക്കുന്നതാ നല്ലത്.LDF കൺവീനർ പ്രതികോൺഗ്രസ്സ് ആണന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് കേരളാ പോലിസിന് ഇനി യഥാർത്ഥ പ്രതിയെ പിടിക്കാൻ പറ്റുമോ ഇല്ല.
എകെജി സെന്റര് ആക്രമണം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും പ്രതിയെക്കുറിച്ച് സൂചനയൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. മറ്റ് വിവരങ്ങളിലേക്ക് എത്താൻ കഴിയാത്തതിനാൽ സിസിടിവി ദൃശ്യങ്ങളിൽ കണ്ട ചുവന്ന സ്കൂട്ടറുകാരനെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാൾക്ക് പങ്കുണ്ടെന്ന വിവരം ഇതുവരെയില്ലെങ്കിലും ഏതെങ്കിലും സൂചനകൾ നൽകാൻ കഴിയുമോയെന്നാണ് പൊലീസ് ശ്രമിക്കുന്നത്. എകെജി സെന്‍റര്‍ പരിസരത്തെ മൊബൈൽ ടവറുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ചില കമ്പനികൾ ഒഴികെ മറ്റുള്ള മൊബൈൽ ഫോൺ സേവനദാതാക്കൾ ടവർ ലൊക്കേഷൻ വിവരങ്ങൾ നൽകിയിട്ടുണ്ട്.