TRENDING:

Monkeypox| 'തൃശൂരിൽ മരിച്ച യുവാവിന് വിദേശത്തുവച്ച് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു, റൂട്ട് മാപ്പ് തയാറാക്കും': ആരോഗ്യമന്ത്രി വീണാ ജോർജ്

Last Updated:

വിദേശത്തുനിന്ന് മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവ് അതു മറച്ചുവച്ച് ആളുകളുമായി ഇടപെട്ടുവെന്നാണ് ആരോ​ഗ്യവകുപ്പിന് ലഭിച്ച വിവരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ പുന്നയൂരിൽ മരിച്ച യുവാവിന് വിദേശത്തുവെച്ച് മങ്കിപോക്സ് (Monkeypox) സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് (Health Minister Veena George). ആലപ്പുഴ വൈറോളജി ലാബിൽ നിന്ന് പരിശോധനാഫലം ഉടൻ ലഭിക്കും. മരിച്ചയാളുടെ റൂട്ട്മാപ്പ് ആരോ​ഗ്യവകുപ്പ് തയ്യാറാക്കി. സ്ഥിതി വിലയിരുത്താൻ പുന്നയൂരിൽ ആരോ​ഗ്യവകുപ്പ് യോ​ഗം വിളിച്ചു.
advertisement

വിദേശത്തുനിന്ന് മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവ് അതു മറച്ചുവച്ച് ആളുകളുമായി ഇടപെട്ടുവെന്നാണ് ആരോ​ഗ്യവകുപ്പിന് ലഭിച്ച വിവരം. യുവാവ് നാട്ടിലെത്തിയത് 21നാണ്, എന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് 27നും. അപ്പോഴും മങ്കിപോക്സിന്റെ വിവരം അറിയിച്ചില്ല. വിദേശത്തു നടത്തിയ പരിശോധനാഫലം ഇന്നലെ മരണം നടന്നശേഷമാണ് വീട്ടുകാർ ആശുപത്രിയിൽ കാണിച്ചത്. വിഷയത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ കേരളത്തിൽ കണ്ടെത്തിയ മങ്കിപോക്സ് വകഭേദം വലിയ വ്യാപനശേഷിയുള്ളതല്ലെന്നും പകർച്ചവ്യാധി രോ​ഗവ്യാപനം ഇല്ലാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

advertisement

Related News- Monkeypox| രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി രോഗമുക്തനായി; പൂർണ ആരോഗ്യവാനെന്ന് മന്ത്രി

വ്യാപനശേഷി കുറവാണെങ്കിലും പകർച്ചവ്യാധിയായതിനാൽ ഒരു രോ​ഗം പകരാതിരിക്കാൻ സ്വീകരിക്കുന്ന എല്ലാ പ്രതിരോധമാർ​ഗങ്ങളും പാലിക്കേണ്ടതാണ്. മങ്കിപോക്സിന്റെ മരണനിരക്കും താരതമ്യേന കുറവാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന 22കാരന്റെ മരണം എന്തുകൊണ്ട് സംഭവിച്ചു എന്നതിൽ വിശദമായ പരിശോധന നടത്തും. എന്തുകൊണ്ടാണ് ഇത്രദിവസം ആശുപത്രിയിൽ എത്താതിരുന്നത് എന്നതും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

advertisement

ഈ മാസം 21ന് യുഎഇയിൽ നിന്നെത്തിയ യുവാവിനെ മങ്കിപോക്സ് ലക്ഷണങ്ങളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സമ്പർക്കപ്പട്ടികയിലുള്ളവർ നിരീക്ഷണത്തിലാണ്.

Also Read- Monkeypox | മങ്കിപോക്സ് മാസങ്ങൾ നീണ്ടുനിൽക്കും; ആഗസ്റ്റ് രണ്ടോടെ കേസുകൾ 27000ൽ എത്തിയേക്കും: വിദഗ്ധർ

ഇതിനിടെ, ഇന്ത്യയിലെ മങ്കിപോക്സ് യൂറോപ്പിലെ വകഭേദമല്ലെന്ന് ഐസിഎംആര്‍. വ്യക്തമാക്കി. യൂറോപ്പില്‍ അതീവ വ്യാപനശേഷിയുള്ള ബി-1 വകഭേദമാണുള്ളത്. കേരളത്തില്‍ രോഗംബാധിച്ച രണ്ടുപേരുടെ സാംപിളുകള്‍ ജനിതകശ്രേണീകരണത്തിന് വിധേയമാക്കി നടത്തിയ പരിശോധനയില്‍ എ-2 വകഭേദമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് താരതമ്യേന വ്യാപനശേഷി കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പഠനം നടത്തിയ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഐസിഎംആറിലെയും ശാസ്ത്രജ്ഞര്‍ പറഞ്ഞു. യൂറോപ്പില്‍ അതിതീവ്രവ്യാപനത്തിന് കാരണമായത് ബി-1 വകഭേദമാണ്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്ന പ്രതിഭാസം ആരംഭിച്ചതും യൂറോപ്പിലെ അതിതീവ്രസമയത്താണെന്നാണ് വിദഗ്ധരുടെ വാദം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Monkeypox| 'തൃശൂരിൽ മരിച്ച യുവാവിന് വിദേശത്തുവച്ച് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു, റൂട്ട് മാപ്പ് തയാറാക്കും': ആരോഗ്യമന്ത്രി വീണാ ജോർജ്
Open in App
Home
Video
Impact Shorts
Web Stories