ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടു കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെയുള്ള കേസ്. 10 മാസം ഒളിവിലായിരുന്ന മുഹമ്മദ് ഷഹീൻ ഷായെ കുടകിൽ നിന്നും തൃശൂർ ടൗൺ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇയാളെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
January 23, 2025 3:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജയിൽ അധികൃതർ മുടി മുറിച്ചതിനു പിന്നാലെ യൂട്യൂബര്‍ മണവാളന് മാനസികാസ്വാസ്ഥ്യം