TRENDING:

വാളയാര്‍ക്കേസ് അട്ടിമറിച്ചത് പോലെ വണ്ടിപ്പെരിയാറും അട്ടിമറിക്കാന്‍ ശ്രമം; യുവമോര്‍ച്ച

Last Updated:

ഒരൊറ്റ സംസ്ഥാന മന്ത്രി പോലും സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടില്ല എന്നത് ലജ്ജാകരമാണെന്ന് പ്രഫുല്‍കൃഷ്ണന്‍ കുറ്റപ്പെടുത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: വാളയാര്‍ക്കേസ് അട്ടിമറിച്ചത് പോലെ വണ്ടിപ്പെരിയാറും അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍ പ്രഫുല്‍കൃഷ്ണന്‍. ഡിവൈഎഫ്‌ഐ നേതാവായ പ്രതിയെ ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ സ്ഥലം എംഎല്‍എ രക്ഷിക്കാന്‍ നോക്കിയെന്ന പ്രദേശവാസികളുടെ ആരോപണം ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരൊറ്റ സംസ്ഥാന മന്ത്രി പോലും സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടില്ല എന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രഫുല്‍കൃഷ്ണന്‍.
News18 Malayalam
News18 Malayalam
advertisement

വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കൊലപാതകം സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. പിഞ്ചു കുഞ്ഞിനോട് പോലും ലൈഗിക അതിക്രമം കാണിച്ച നരാധമനും ഡിവൈഎഫ്‌ഐ നേതാവാണ് എന്നത് ആ പ്രസ്ഥാനം ഇന്നെത്തി നില്‍ക്കുന്ന ക്രിമിനല്‍വത്കരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പ്രഫുല്‍കൃഷ്ണന്‍ ആരോപിച്ചു. ഈയിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിക്കവാറും എല്ലാ അസാന്മാര്‍ഗിക ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും പ്രതികളായവരുടെ കൊടിയുടെ കളര്‍ ചുവപ്പു തന്നെയാണ്.

Also Read-രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു; ലാപ്‌ടോപ്പ് പിടിച്ചെടുത്തു

advertisement

നിറം ചുവപ്പായാല്‍ പ്രതികരണ ശേഷി നഷ്ടപ്പെടുന്ന സാംസ്‌ക്കാരിക നായകന്മാരുള്ള നാടാണിത്. സെലക്ടീവ് പ്രതികരണം നടത്തുന്ന സാംസ്‌ക്കാരിക നായകരുടെ മൂഖംമൂടികള്‍ വലിച്ചു കീറപ്പെടണം. നട്ടെല്ലും നാവും ഇടത് പക്ഷത്തിന് പണയം വെച്ച സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണ്. വണ്ടിപ്പെരിയാറിലെ പ്രതിയായ നേതാവിനെ തള്ളിപ്പറയാന്‍ പോലും ഡിഫി ഇതുവരെയും തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി യുവമോര്‍ച്ച പ്രതിഷേധാഗ്‌നി തെളിയിക്കും. വരും ദിവസങ്ങളില്‍ വണ്ടിപ്പെരിയാറിലെ ദാരുണ സംഭവത്തില്‍പ്പോലും മൗനം പാലിച്ച സാംസ്‌ക്കാരിക നായകരുടെ വീടുകള്‍ക്ക് മുന്നിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിനൊപ്പമാണ് പ്രഫുലും സംഘവും കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് കെ.എസ്.അജി. സംസ്ഥാന സമിതി അംഗം ബിനു.ജെ.കൈമള്‍, ജില്ലാ ജനറല്‍ സെക്രട്ടറി സി.സന്തോഷ് കുമാര്‍, മേഘല സെക്രട്ടറി ജെ.ജയകുമാര്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാംരാജ്, യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് വിഷ്ണു പുതിയേടത്ത്, സെല്‍ കോര്‍ഡിനേറ്റര്‍ എ.വി.മുരളി, ജില്ലാ വൈസ് പ്രസിഡണ്ട് കെ.കുമാര്‍,ജില്ലാ സെക്രട്ടറി പ്രിയ റെജി, മണ്ഡലം പ്രസിഡണ്ട് കെ.ജി.അജേഷ് കുമാര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അയ്യപ്പദാസ്, മഹിള മോര്‍ച്ച പ്രസിഡണ്ട് രമ്യ രാജേഷ്, ലതിക അനില്‍ ,ന്യൂനപക്ഷ മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി വി.സി.വര്‍ഗ്ഗീസ്, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.അനീഷ് കുമാര്‍ ഗോകുല്‍, ഹരീഷ് പി.എ., അംബിയില്‍ മുരുകന്‍, ആര്‍.രാജേന്ദ്രന്‍, സൗന്ദര്‍രാജ് എന്നിവരും വീട് സന്ദര്‍ശിക്കാന്‍ ഒപ്പമുണ്ടായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാളയാര്‍ക്കേസ് അട്ടിമറിച്ചത് പോലെ വണ്ടിപ്പെരിയാറും അട്ടിമറിക്കാന്‍ ശ്രമം; യുവമോര്‍ച്ച
Open in App
Home
Video
Impact Shorts
Web Stories