TRENDING:

കോഴിക്കോട് അഗ്രി ഹോർട്ടികൾച്ചറിൻ്റെ പുഷ്പമേളയ്ക്ക് ആരംഭമായി

Last Updated:

ഫെബ്രുവരി 16 വരെ നീണ്ടു നിൽക്കുന്ന കോഴിക്കോട് അഗ്രി ഹോർട്ടി കൾച്ചറൽ ഫ്ലവർ ഷോയുടെ പ്രവേശന സമയം രാവിലെ 10 മുതൽ രാത്രി 10 മണി വരെയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാലിക്കറ്റ് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന 45-ാമത് ഫ്ളവർ ഷോ കോഴിക്കോട് ബീച്ചിന് സമീപമുള്ള മറൈൻ ഗ്രൗണ്ടിൽ തുടക്കം. വൈകുന്നേരം അഞ്ചു മണിക്ക് ഫ്ളവർ ഷോയുടെ വിളംബരം അറിയിച്ചു കൊണ്ട് ഗാന്ധിപാർക്കിൽ നിന്നാരംഭിച്ച്‌ മറൈൻ ഗ്രൗണ്ടിൽ അവസാനിക്കുന്ന പുഷ്പാലംകൃത വാഹന ഘോഷയാത്രയും ഇതോടൊപ്പം അരങ്ങേറി.
കാലിക്കറ്റ് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന 45-ാമത് ഫ്ളവർ ഷോ
കാലിക്കറ്റ് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന 45-ാമത് ഫ്ളവർ ഷോ
advertisement

കാർഷിക ഉപകരണങ്ങൾ, വളങ്ങൾ എന്നിവയുടെ സ്റ്റാളുകളും അഗ്രി ഹോർട്ടികൾച്ചറിൻ്റെ ഭാഗമായി ഉണ്ടാവുന്നതാണ്. പുഷ്പ പ്രേമികൾക്കായിട്ടുള്ള ഫ്ലവർ ഷോ, ഗ്രൗണ്ടിൽ 16000 സ്ക്വയർ ഫീറ്റിൽ പൂന്തോട്ടം, കൃത്രിമമായി നിർമ്മിക്കുന്ന അക്വസ്കേപ്പിംഗ്, 3000 സ്ക്വയർ ഫീറ്റിലുള്ള വെജിറ്റബിൾ ഗാർഡൻ, വ്യക്തിഗത പുഷ്പങ്ങളുടേയും ചെടികളുടേയും ശേഖരങ്ങൾ തുടങ്ങിയവ ഒരുക്കുന്നുണ്ട്. ഗാർഹിക വ്യാപാര സ്ഥാപനങ്ങളുടെ പൂന്തോട്ട മത്സരങ്ങളും വിദ്യാർഥികൾക്കായി ഡ്രോയിംഗ്‌ മത്സരവും ഫോട്ടോഗ്രഫി മത്സരവും നടത്തപെടും. എല്ലാ ദിവസവും വിവിധയിനം കലാപരിപാടികളും കുടുംബശ്രീ മിഷൻ്റെ ഫുഡ്കോർട്ടും പ്രദർശന നഗരിയിൽ ഒരുക്കുന്നതാണ്.

advertisement

മുതിർന്നവർക്ക് 70 രൂപ, കുട്ടികൾക്ക് 30 രൂപ, സ്‌കൂളിൽ നിന്ന് ഒരുമിച്ചു വരുന്ന കുട്ടികൾക്ക് 20 രൂപ എന്നീ നിരക്കിലാണ് പ്രവേശന ഫീസ്. ഫെബ്രുവരി 16 വരെ നീണ്ടു നിൽക്കുന്ന കോഴിക്കോട് അഗ്രി ഹോർട്ടി കൾച്ചറൽ ഫ്ലവർ ഷോയുടെ പ്രവേശന സമയം രാവിലെ 10 മുതൽ രാത്രി 10 മണി വരെയാണ്. കാഴ്ചകളുടെ അത്ഭുത വസന്തമായി മാറിയ അഗ്രി ഹോർട്ടികൾച്ചറൽ ഫ്ലവർ ഷോ ഇതിനോടകം തന്നെ കോഴിക്കോട്ടുകാർ ഏറ്റെടുത്തു കഴിഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kozhikode/
കോഴിക്കോട് അഗ്രി ഹോർട്ടികൾച്ചറിൻ്റെ പുഷ്പമേളയ്ക്ക് ആരംഭമായി
Open in App
Home
Video
Impact Shorts
Web Stories