TRENDING:

സിപിഎം നേതാവിനെ കൊലപ്പെടുത്തിയ കേസിൽ 13 ആർഎസ്എസ്-ബിജെപി പ്രവർത്തകരെ വെറുതെവിട്ടു

Last Updated:

സാക്ഷി മൊഴികളില്‍ അവിശ്വാസം പ്രകടിപ്പിച്ച കോടതി, തെളിവുകള്‍ അപര്യാപ്തമെന്നും നിരീക്ഷിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിപിഎം നേതാവായിരുന്ന കെ യു ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. 13 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് വെറുതെവിട്ടത്. സാക്ഷി മൊഴികളില്‍ അവിശ്വാസം പ്രകടിപ്പിച്ച കോടതി, തെളിവുകള്‍ അപര്യാപ്തമെന്നും നിരീക്ഷിച്ചു. തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വി രജനീഷാണ് വിധി പറഞ്ഞത്. 14 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയിലാണ് നടക്കുന്നത്.
advertisement

2008 ജൂൺ 30നാണ് കേസിനാസ്പദമായ സംഭവം. ബിജുവിനെ ഒരു സംഘം ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ജൂലായ് 2ന് ബിജു മരിച്ചു. സഹകരണ ബാങ്കിലെ കുറി പിരിക്കാന്‍ സൈക്കിളില്‍ വരികയായിരുന്ന ബിജുവിനെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞ് നിര്‍ത്തി ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് തലക്കും കൈകാലുകള്‍ക്കും മാരകമായി അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകനായിരുന്നു ബിജു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Law/
സിപിഎം നേതാവിനെ കൊലപ്പെടുത്തിയ കേസിൽ 13 ആർഎസ്എസ്-ബിജെപി പ്രവർത്തകരെ വെറുതെവിട്ടു
Open in App
Home
Video
Impact Shorts
Web Stories