മെഡിക്കല്‍ റിപ്പോര്‍ട്ടിന് പുറമെ ഇരയുടെ പ്രായം സംബന്ധിച്ച തെളിവുകളുടെ അഭാവം ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത് പെണ്‍കുട്ടിയുടെ പ്രായം 16 വയസ്സിന് മുകളിലാണെന്ന് വ്യക്തമാക്കുന്നു. അന്നത്തെ ഭേദഗതി ചെയ്യാത്ത ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ലൈംഗികബന്ധത്തിന് സമ്മതം നല്‍കാനുള്ള പ്രായം 16 വയസ്സായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
'വൈദ്യപരിശോധനയില്‍ ലൈംഗികപീഡനം സ്ഥിരീകരിക്കുന്ന വസ്തുതകള്‍ കണ്ടെത്തിയില്ല'
ലല്ല എന്നയാള്‍ തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്നും എന്നാല്‍ മകള്‍ എവിടെയാണെന്ന് അറിയില്ലെന്നും കാട്ടി 1997 ജനുവരി 16-നാണ് പെണ്‍കുട്ടിയുടെ പിതാവ് ലഖ്‌നൗ പോലീസില്‍ പരാതി നല്‍കിയത്. ജനുവരി 27-ന് പെണ്‍കുട്ടിയെ കണ്ടെത്തുകയും ലല്ലയ്‌ക്കെതിരേ ബലാത്സംഗക്കുറ്റത്തിന് കേസ് എടുക്കുകയും ചെയ്തു. വിചാരണയ്ക്ക് ശേഷം പ്രതിയെ ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരേ ലല്ല ഹൈക്കോടതിയെ സമീപിച്ചു.
advertisement
13 ദിവസത്തിന് ശേഷം കണ്ടെത്തിയ പെണ്‍കുട്ടി ഒരിക്കല്‍പോലും അപായസൂചന നല്‍കിയില്ലെന്നും വസ്തുതകളും സാഹചര്യത്തെളിവുകളും കണക്കിലെത്ത് ഹൈക്കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ലൈംഗിക പീഡനം നടന്നുവെന്നത് സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണെന്നാണ് ഇത് അര്‍ത്ഥമാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. വിചാരണക്കിടെ പ്രതിയോടൊപ്പം താന്‍ സമ്മതപ്രകാരം പോകുകയായിരുന്നുവെന്ന് ഇര സമ്മതിച്ചതായും കോടതി ചൂണ്ടിക്കാട്ടി.