ആർട്ടിക്കിൾ 370ലെ മാറ്റങ്ങളെ എതിർത്ത് അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ സമർപ്പിച്ച വാദങ്ങൾക്ക് മറുപടിയായാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ആർട്ടിക്കിൾ 1 ഭരണഘടനയുടെ സ്ഥിരമായ സവിശേഷതയാണെന്നും അത് ഏത് സാഹചര്യത്തിലും ആർട്ടിക്കിൾ 370ന് ബാധകമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ആർട്ടിക്കിൾ 370ൽ ആർട്ടിക്കിൾ 1 അവതരിപ്പിക്കുന്നതിനെക്കുറിച്ച് ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. ആർട്ടിക്കിൾ 370 സ്ഥിരമാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആർട്ടിക്കിൾ 1 അതിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ലായിരുന്നുവെന്നും ആർട്ടിൽ 1 ഭരണഘടനയുടെ സ്ഥിരമായ സവിശേഷതയാണെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിശദീകരിച്ചു.
advertisement
Also read-തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ എഫ്‌ഐആർ ഉത്തരവ്; തെലങ്കാന ഹൈക്കോടതി ജഡ്ജിയെ സസ്പെൻഡ് ചെയ്തു
ആർട്ടിക്കിൾ 370 ഒരിക്കലും സ്ഥിരമാക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്നതിന്റെ വ്യക്തമായ സൂചകമാണ് ആർട്ടിക്കിൾ 1 എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജസ്റ്റിസുമാരായ എസ്‌കെ കൗൾ, സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയതായിരുന്നു ബെഞ്ച്.
ആർട്ടിക്കിൾ 3 പ്രകാരം ഒരു സംസ്ഥാനത്തിന്റെ ഒരു ഭാഗം കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നതിനുള്ള നടപടിക്രമം ജമ്മു കശ്മീരിൽ പാലിച്ചിട്ടില്ലെന്ന് അഭിഭാഷകനായ ഗോപാൽ ശങ്കരനാരായണൻ പറഞ്ഞു.
ഹർജിക്കാരുടെ വാദം ബുധനാഴ്ച അവസാനിച്ചു, കേന്ദ്രം വ്യാഴാഴ്ച വാദം ആരംഭിക്കും.