"സമീപ ഭാവിയിൽ, ജുഡീഷ്യറിയെ ബാധിക്കുന്ന ഘടനാപരമായ പ്രശ്നങ്ങൾ, കേസുകളുടെ തീർപ്പുകൽപ്പിക്കൽ, പണ്ടു മുതലേ തുടർന്നു പോരുന്ന ചില നടപടിക്രമങ്ങൾ, കേസുകൾ പതിവായി മാറ്റിവെയ്ക്കുന്ന രീതി എന്നിവ പരിഹരിക്കേണ്ടതുണ്ട്," ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. സുപ്രീകോടതിയിലെ വാദപ്രതിവാദങ്ങൾ നീളുന്നത് മൂലം ഒരു കേസിൻ്റെ വിധി വൈകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം അഭിഭാഷകരോട് അഭ്യർത്ഥിച്ചു.
ജഡ്ജിമാർ കേസുകൾ അനാവശ്യമായി മാറ്റി വയ്ക്കുന്നതും അഭിഭാഷകർ അനാവശ്യമായ അവധി ചോദിക്കുന്നതും അവസാനിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.
advertisement
ജുഡീഷ്യൽ പ്രൊഫഷനിലെ ലിംഗ വ്യത്യാസം ഇപ്പോൾ കുറഞ്ഞു വരികയാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. "മുൻപ്, അഭിഭാഷക വൃത്തിയിൽ പുരുഷൻമാരായിരുന്നു കൂടുതൽ എത്തിയിരുന്നത്. കാലം മാറി. ഇപ്പോൾ ജില്ലാ ജുഡീഷ്യറിയിലെ ഉദ്യോഗസ്ഥരിൽ 36.3 ശതമാനവും സ്ത്രീകളാണ്'', അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഛത്തീസ്ഗഡ്, ഡൽഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ജൂനിയർ സിവിൽ ജഡ്ജി തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളിൽ 50 ശതമാനത്തിലധികവും സ്ത്രീകളാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.