എന്നാല്‍ ബിരിയാണിയിൽ ചിക്കനില്ലായിരുന്നു റൈസ് മാത്രമാണ് ലഭിച്ചത്. ഇതിനെതുടർന്ന് ഹോട്ടൽ അധികൃതരോട് പരാതിപ്പെട്ടെങ്കിലും യാതൊരു തരത്തിലുള്ള നടപടിയും ഇല്ലാത്ത സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിച്ചത്. ഇതിനു പിന്നാലെ ഏപ്രിൽ 28ന് കൃഷ്ണപ്പ ഹോട്ടൽ അധികൃതർക്ക് വക്കീൽ നോട്ടീയസച്ചെങ്കിലും മറുപടിയൊന്നും നൽകിയില്ല. തുടർന്നാണ് 30000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
Also read-നവകേരള സദസ് മൃഗശാലയ്ക്ക് അകത്താണോ പുറത്താണോ ? ഡയറക്ടറോട് ഹൈക്കോടതി വിശദീകരണം തേടി
advertisement
പിന്നീട് കമ്മീഷനിൽ കേസ് സ്വയം വാദിച്ച യുവാവ് ബിരിയാണിയുടെ ഫോട്ടോ തന്റെ പക്കലുണ്ടെന്നും ബിരിയാണിയിൽ ചിക്കനില്ലാത്തതിനെ തുടർന്ന് ഭാര്യ കടുത്ത മാനസിക വേദന അനുഭവിച്ചെന്നും അന്നേ ദിവസം മറ്റൊന്നും പാചകം ചെയ്യാനായില്ലെന്നും കൃഷ്ണപ്പ പറഞ്ഞു. ഇത് ശരിയാണെന്ന് മനസ്സിലാക്കിയ കോടതി നഷ്ടപരിഹാരമായി 1000 രൂപയും ബിരിയാണിയുടെ വിലയായ 150 രൂപയും ഹോട്ടൽ തിരികെ നൽകണമെന്നും ഉത്തരവിട്ടു.