ഒന്‍പത് വര്‍ഷം മുമ്പ് സംഭവിച്ചത് എന്ത്?
2014-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, പോക്‌സോ എന്നീ കേസുകളാണ് പ്രതിക്കെതിരേ ചുമത്തിയത്. ആ സമയത്ത് ഗോണ്ട് എംഎല്‍എ ആയിരുന്നില്ല. അതേസമയം, ഇയാളുടെ ഭാര്യ ഗ്രാമ പ്രധാന്‍ ആയിരുന്നു. പോക്‌സോ കോടതിയിലാണ് കേസിന്റെ വിചാരണ ആദ്യം നടന്നത്. ദുദ്ദി നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഗോണ്ട് തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ കേസ് എംപി-എംഎല്‍എ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
പ്രതിക്ക് കുറഞ്ഞ ശിക്ഷ വിധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. അതിജീവിത ഇപ്പോള്‍ വിവാഹിതയും എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയുമാണെന്നും കുടുംബത്തിന്റെ സംരക്ഷണം ഗോണ്ട് ഏറ്റെടുക്കുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. വിധിയില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ സംതൃപ്തി രേഖപ്പെടുത്തി. നീണ്ട പോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
advertisement