ഒരു വനിതാ ഉദ്യോഗാർത്ഥിയുടെ നെഞ്ചളവ് അവരുടെ ശാരീരിക ക്ഷമതയുടെ സൂചകമോ ശ്വാസകോശത്തിന്റെ ശേഷി തെളിയിക്കുന്ന പരിശോധനയോ ആയി കണക്കാക്കാനാകില്ലെന്ന് ഓഗസ്റ്റ് 10ലെ ഉത്തരവിൽ ജഡ്ജി നിരീക്ഷിച്ചു.
“ഇനി അങ്ങനെ ആണെങ്കിൽ തന്നെ ഇത്തരം അളവെടുക്കലുകൾ സ്ത്രീകളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റവും യുക്തിരഹിതവുമാണ്. ഇത്തരം മാനദണ്ഡങ്ങൾ സ്ത്രീകളുടെ അന്തസ്സിനെ തന്നെ ഹനിക്കുന്നതാണെന്ന് “, കോടതി ഉത്തരവിൽ പറഞ്ഞു.
അവിഹിതം, വേശ്യ, ജാരസന്തതി തുടങ്ങിയ പദങ്ങൾ കോടതിയിൽ വേണ്ട; കൈപ്പുസ്തകവുമായി സുപ്രീം കോടതി
advertisement
ഈ മാനദണ്ഡം ഏകപക്ഷീയവും തികച്ചും അതിരുകടന്നതാണെന്നും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21 എന്നിവ പ്രകാരം ഉറപ്പുനൽകുന്ന സ്ത്രീയുടെ അന്തസ്സിനും സ്വകാര്യതയ്ക്കുള്ള അവകാശത്തിനും എതിരായ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.
തങ്ങളുടെ നെഞ്ചളവ് ആവശ്യപ്പെട്ടതിനേക്കാൾ കൂടുതലാണെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്ന് ഹൈക്കോടതി എയിംസ് മെഡിക്കൽ ബോർഡിനോട് റിപ്പോർട്ട് തേടി.
അർധബോധാവസ്ഥയിലെ സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയല്ല: ഹൈക്കോടതി
എന്നാൽ രണ്ട് ഉദ്യോഗാർത്ഥികളുടെയും നെഞ്ചിന്റെ അളവുകൾ “സാധാരണ അവസ്ഥയിൽ” (normal condition) ആവശ്യമായതിനേക്കാൾ കുറവാണെന്നും ഒരാളുടെ നെഞ്ചിന്റെ അളവ് “വികസിച്ച അവസ്ഥയിലും” (expanded condition) ആവശ്യമുള്ളതിനേക്കാൾ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി അവരുടെ ഹർജികൾ തള്ളുകയും അവരെ അയോഗ്യരാക്കാനുള്ള റിക്രൂട്ടിംഗ് ഏജൻസിയുടെ തീരുമാനം ശരിവെക്കുകയും ചെയ്തു, എന്നാൽ വനിതാ ഉദ്യോഗാർത്ഥികളുടെ നെഞ്ചളവ് എടുക്കുന്നതിനെ കോടതി എതിർത്തു.
ഈ മാനദണ്ഡം പുനഃപരിശോധിക്കുന്നതിന് ഉത്തരവിന്റെ പകർപ്പ് സംസ്ഥാന ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി, പേഴ്‌സണൽ വകുപ്പ് സെക്രട്ടറി എന്നിവർക്ക് അയച്ചു. ശ്വാസകോശ ശേഷി അളക്കുന്നതിന് ബദൽ മാർഗങ്ങളുടെ സാധ്യതയ്ക്കായി വിദഗ്ധരുടെ അഭിപ്രായം തേടാനും കോടതി ആവശ്യപ്പെട്ടു.