കുട്ടിയുടെ ചികിത്സക്ക് മധുരക്ക് പോകാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് റിസർവേഷൻ കൗണ്ടറിലേക്ക് പോകുന്നതിനിടെയാണ് മനാഫിന് വെടിയേറ്റത്. വി. ഇസാക്കിയപ്പൻ എന്ന ആർ.പി.എഫ് കോൺസ്റ്റബിളിന്‍റെ തോക്കിൽ നിന്ന് വെടിപൊട്ടി ഉണ്ട മനാഫിന്‍റെ വയറിൽ തറക്കുകയായിരുന്നു. സർവിസ് പിസ്റ്റളിൽനിന്ന് അബദ്ധത്തിൽ വെടിയുതിർത്തതാണ് അപകടകാരണമെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു.
ഇതേത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലാണ് കേരള സർവകലാശാല ജീവനക്കാരൻ കൂടിയായ മനാഫ്. നിരവധി സ്ഥലങ്ങളിൽ ചികിത്സ തേടിയെങ്കിലും മനാഫിന് പഴയ ശാരീരിക മാനസികാവസ്ഥ വീണ്ടെടുക്കാൻ സാധിച്ചില്ല. നഷ്ടപരിഹാരം നൽകാൻ റെയിൽവേ തയ്യാറായതുമില്ല. ഇതോടെയാണ് 20 ലക്ഷം രൂപ നഷ്ട പരിഹാരം തേടി മനാഫ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
advertisement
News Summary- Kerala High Court orders RS 8.2 lakh as compensation to the person who was injured in the accidental gunshot of a railway policeman.