" അവർ ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നു എന്നതുകൊണ്ട് ലഭിക്കേണ്ട ജീവനാംശം ഒഴിവാക്കാൻ സാധിക്കില്ല. അവർക്ക് ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ, വിദ്യാഭ്യാസ ചെലവുകൾ എന്നിവയ്ക്കായി കുറച്ച് തുക ആവശ്യമാണ്" എന്നും ജസ്റ്റിസ് നീല ഗോഖലെ ചൂണ്ടിക്കാട്ടി. 2012 ജൂണിൽ ആണ് ദമ്പതികൾ വിവാഹിതരായത്. എന്നാൽ ദാമ്പത്യ ജീവിതത്തിൽ പൊരുത്തപ്പെട്ട് പോകാൻ സാധിക്കാത്തതിനെ തുടർന്ന് 2021 നവംബർ മുതൽ ഇരുവരും മാറി താമസിക്കാൻ തുടങ്ങി.
പ്രണയം എതിർത്തതിന് പിതാവിനെതിരെ പെൺകുട്ടി നൽകിയ പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി
advertisement
തുടർന്ന് കല്യാണ് സിവിൽ കോടതിയിൽ ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ നൽകിയപ്പോൾ ഭാര്യ ഇടക്കാല ജീവനാംശം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചു. കേസിൽ ഇടക്കാല ജീവനാംശമായി പ്രതിമാസം 15,000 രൂപയും മകന് 10,000 രൂപയും നൽകാൻ ആയിരുന്നു കോടതി വിധി. എന്നാൽ ഈ ഉത്തരവ് അന്യായമാണെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് നിലവിൽ ഭാര്യ താമസിക്കുന്നതെന്നും ഫ്ലാറ്റിനായി പ്രതിമാസം 60,000 രൂപ ഇഎംഐ അടക്കണമെന്നും ഭർത്താവ് അവകാശപ്പെട്ടു. കൂടാതെ അദ്ദേഹം ഇപ്പോൾ അമ്മയോടൊപ്പം ആണ് താമസിക്കുന്നത് എന്നും കോടതിയിൽ വ്യക്തമാക്കി.
മുസ്ലീം സ്ത്രീ പുനർവിവാഹം ചെയ്താലും ആദ്യ ഭർത്താവിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ട്: ബോംബെ ഹൈക്കോടതി
ഇതിനുപുറമേ തന്റെ ഭാര്യ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും പ്രതിമാസം 10000 രൂപ സമ്പാദിക്കുന്നുണ്ടെന്നും അറിയിച്ചു. എന്നാൽ എഞ്ചിനീയറായ ഭർത്താവ് പ്രതിമാസം 1.3 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്നും ഒരു കാറും മറ്റ് നിരവധി ഷെയറുകളും ഉണ്ടെന്നും ജഡ്ജി മറുപടി നൽകി. " അയാൾക്ക് അനുയോജ്യമായ ഒരു ജോലിയുണ്ട്. ഭാര്യ ഫ്രീലാൻസ് ആയി ജോലി ചെയ്താണ് 10,000 രൂപ സമ്പാദിക്കുന്നത് . 10 വയസ്സുള്ള മകനെ ഒറ്റയ്‌ക്ക് നോക്കുകയും അവന്റെ ചെലവുകൾ വഹിക്കുകയും ചെയ്യുന്നതിനാൽ അവർക്ക് സ്ഥിരമായി ഒരു ജോലിയിൽ പിടിച്ചുനിൽക്കാൻ കഴിയില്ല." എന്നും ജസ്റ്റിസ് ഗോഖലെ പറഞ്ഞു.
തുടർന്ന് ഭർത്താവ് സമർപ്പിച്ച ഹർജി തള്ളിയ ജസ്റ്റിസ് ഗോഖലെ, ഇടക്കാല ജീവനാംശമായി ആവശ്യപ്പെട്ട തുക ന്യായമാണെന്നും അത് ഇതുവരെ നൽകിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.