പരാതിക്കാരിയുടെ പുതിയ മൊഴിയും, പെണ്‍കുട്ടിയുടെ അമ്മയുടെ സത്യവാങ്മൂലവും കോടതി ചുമതലപ്പെടുത്തിയത് പ്രകാരം വിക്ടിം റൈറ്റ് സെന്റര്‍ പ്രെജക്‌ട് കോര്‍ഡിനേറ്ററുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് കേസ് റദ്ദാക്കിയതെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. പോക്സോ കേസില്‍ ഒത്തുതീര്‍പ്പുണ്ടായാല്‍ പോലും അത് റദ്ദ് ചെയ്യാറില്ല.
മാസങ്ങൾക്ക് മുമ്പ് യുവാവുമായി മകൾ അടുപ്പത്തിലാണെന്നും ചൂഷണത്തിന് ഇരയായെന്നും മനസിലാക്കിയ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇരുവരെയും സ്റ്റേഷനിൽ വിളിപ്പിച്ച് താക്കീത് നൽകി വിട്ടയച്ചു എന്നാല്‍ ഇതിന് ശേഷവും ഇരുവരും ബന്ധം തുടര്‍ന്നു. എന്നാൽ പ്രണയബന്ധത്തെ എതിർത്ത് പെൺകുട്ടിയുടെ പിതാവ് വീണ്ടും രംഗത്തെത്തി.
advertisement
ഇതോടെയാണ് സുഹൃത്തായ യുവാവന്റെ പ്രേരണയില്‍ പിതാവിനെതിരെ പെൺകുട്ടി കുറ്റ്യാടി പൊലീസിൽ പീഡന പരാതി നൽകിയത്. തന്നെ എട്ടാമത്തെ വയസ് മുതല്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കുകയും, പില്‍ക്കാലത്ത് ലൈംഗികമായി പീഡിപ്പിച്ചെന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി. കേസെടുത്ത കുറ്റ്യാടി പൊലീസ്, നാദാപുരം സ്പെഷ്യല്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.