TRENDING:

വക്കീലിനെ സിഐ അധിക്ഷേപിച്ച സംഭവം: പോലീസ് മേധാവി 10 ദിവസത്തിനു ശേഷം ഹാജരാകാൻ ഹൈക്കോടതി നിർദേശം

Last Updated:

വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടു കൊടുക്കണമെന്ന കോടതി ഉത്തരവുമായി എത്തിയതായിരുന്നു അക്വിബ് സുഹൈല്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ആലത്തൂരിൽ വക്കീലിനെ സിഐ അധിക്ഷേപിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. പോലീസ് മേധാവിയോട് ഹാജരാകാൻ നിർദ്ദേശം നൽകി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർദേശം നൽകിയത്. പത്ത് ദിവസത്തിന് ശേഷം കേസ് പരിഗണിക്കുമ്പോൾ പൊലീസ് മേധാവി ഹാജരായി വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.
അഭിഭാഷകനും പൊലീസും തർക്കം
അഭിഭാഷകനും പൊലീസും തർക്കം
advertisement

കഴിഞ്ഞ ദിവസമാണ് പാലക്കാട് ആലത്തൂരില്‍ പൊലീസ് സ്റ്റേഷനിൽ എസ് ഐയുമായി വാക്കുതർക്കത്തിലേർപ്പെട്ട അഭിഭാഷകനെതിരെ കേസെടുത്തത് വിവാദമായിരുന്നു. അഭിഭാഷകനായ അക്വിബ് സുഹൈലിനെതിരെയാണ് പൊലീസ് കേസെടുത്തത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അസഭ്യം പറഞ്ഞു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ആലത്തൂര്‍, ചിറ്റൂര്‍ സ്റ്റേഷനുകളിലായി കേസെടുത്തിട്ടുള്ളത്.

വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടു കൊടുക്കണമെന്ന കോടതി ഉത്തരവുമായി എത്തിയതായിരുന്നു അക്വിബ് സുഹൈല്‍. സ്റ്റേഷനിലെത്തിയ അഭിഭാഷകൻ ആലത്തൂർ എസ്.ഐ റിനീഷുമായി രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കോടതി ഉത്തരവ് പരിശോധിക്കണമെന്നും ‌ഡ്രൈവറെ ഹാജരാക്കാതെ വാഹനം വിട്ടുനൽകാനാവില്ല എന്നുമാണ് പൊലീസ് വാദം.

advertisement

Also Read- 'ചെറിയ വഴക്കുകൾ ക്രൂരതയല്ല'; ഭാര്യ ജീവനൊടുക്കിയ കേസിൽ കേരള ഹൈക്കോടതി ഭർത്താവിനെ വെറുതെവിട്ടു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടർന്ന് വണ്ടി വിട്ടുതരാതിരിക്കാൻ പറ്റില്ലെന്ന് അഭിഭാഷകൻ അറിയിച്ചതോടെയാണ് എടോ, പോടോ വിളികളും കൈചൂണ്ടി ഭീഷണിയും മറ്റുമായി സംസാരം മാറിയത്. ഇതിനിടെ നീ പോടായെന്ന് എസ് ഐ പലവട്ടം പറഞ്ഞതായി അഭിഭാഷകൻ ആരോപിച്ചു. മര്യാദയ്‌ക്ക് സംസാരിക്കണമെന്നും അഭിഭാഷകൻ താക്കീത് ചെയ്‌തു. വാഹനം വിട്ടുതരില്ലെന്ന് പൊലീസ് ഉറപ്പിച്ച് പറഞ്ഞതോടെ ചിറ്റൂർ കോടതിയിൽ അഭിഭാഷകൻ പുന:പരിശോധന ഹർജി നൽകി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Law/
വക്കീലിനെ സിഐ അധിക്ഷേപിച്ച സംഭവം: പോലീസ് മേധാവി 10 ദിവസത്തിനു ശേഷം ഹാജരാകാൻ ഹൈക്കോടതി നിർദേശം
Open in App
Home
Video
Impact Shorts
Web Stories