പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് ആവശ്യമായ എല്ലാ രേഖകളും പൗരത്വ നിയമപ്രകാരം ബന്ധപ്പെട്ട അധികൃതർ മുമ്പാകെ ഹാജരാക്കാന്‍ അമ്മയോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
‘പാകിസ്ഥാന്‍ പൗരത്വം ഉപേക്ഷിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്നത് സംബന്ധിച്ചകേസ് പരിഗണിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കാനാവില്ല. അതിനാല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്നത് പരിഗണിക്കാന്‍ അധികൃതർ ആവശ്യപ്പെടുന്ന എല്ലാ രേഖകളും അമ്മ നല്‍കണം’-ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു.
Also read-ഒമ്പതു വർഷമായി ജയിലിലുള്ള കൊലക്കേസ് പ്രതിക്ക് വിവാഹം ചെയ്യാൻ കർണ്ണാടക ഹൈക്കോടതിയുടെ പരോൾ
advertisement
ബസവനഗുഡി സ്വദേശിയായ അമീന എന്ന യുവതിയുടെ മകളും (17) മകനും (14) സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഉത്തരവ്. പാസ്പോര്‍ട്ടും ഇന്ത്യന്‍ പൗരത്വവും നല്‍കാന്‍ 2022 മെയ് മാസത്തില്‍ അമ്മ മുഖേന മന്ത്രാലയത്തിന് സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കണമെന്ന് അവര്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
കുട്ടികളുടെ പിതാവ് അസദ് മാലിക് പാകിസ്ഥാന്‍ പൗരനും അമ്മ ഇന്ത്യന്‍ പൗരത്വമുള്ളയാളുമാണ്. 2002 ഏപ്രിലില്‍ വിവാഹശേഷം ഇവര്‍ ദുബായിലായിരുന്നു താമസം. തുടര്‍ന്ന് 2014-ല്‍ ദുബായ് കോടതി വിവാഹമോചനം അനുവദിച്ചതോടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണം അമ്മയ്ക്ക് കൈമാറി. പിതാവിന്റെ പാകിസ്ഥാന്‍ പൗരത്വം, പാസ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ പാകിസ്ഥാന്‍ പൗരന്മാരായി പ്രഖ്യാപിക്കുകയും ചെയ്തു.
പാകിസ്ഥാന്‍ പൗരന്മാരായി പ്രഖ്യാപിച്ചെന്ന് കരുതി കുട്ടികള്‍ രാജ്യമില്ലാത്തവരല്ലെന്ന് കോടതി പറഞ്ഞു. അവര്‍ പാസ്പോര്‍ട്ടുകള്‍ മാത്രമാണ് സറണ്ടര്‍ ചെയ്തത്, അല്ലാതെ പൗരത്വമല്ല. 1955-ലെ ഇന്ത്യന്‍ പൗരത്വ നിയമം അനുസരിച്ച് മറ്റൊരു രാജ്യത്തെ പൗരന്മാരും മറ്റേതെങ്കിലും രാജ്യത്തിന്റെ പാസ്പോര്‍ട്ട് കൈവശമുള്ള പ്രായപൂര്‍ത്തിയാവര്‍ക്കും അല്ലാത്തവര്‍ക്കും പൗരത്വം നല്‍കാന്‍ അനുവദിക്കുന്നില്ല.
Also read-ഭർത്താവിൽ നിന്ന് യഥാർത്ഥ പ്രായം മറച്ചുവച്ച യുവതിയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കി
അമ്മക്ക് ഇന്ത്യന്‍ പൗരത്വമുണ്ടെങ്കിലും മക്കള്‍ പാകിസ്ഥാന്‍ പൗരന്മാരായതിനാല്‍ അവര്‍ക്ക് പൗരത്വം നല്‍കാനാവില്ലെന്നും, കോടതി കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്‍ പൗരത്വ നിയമം, 1951-ലെ സെക്ഷന്‍ 14-എ പ്രകാരം, 21 വയസ്സിന് മുകളിലുള്ള ഒരു വ്യക്തിക്ക് മാത്രമേ പൗരത്വം ഉപേക്ഷിക്കുന്നതിന് അപേക്ഷിക്കാന്‍ കഴിയൂ എന്ന് അമ്മയുടെ നിവേദനത്തിന് മറുപടിയായി, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്ഥാന്റെ കോണ്‍സുലേറ്റ് ജനറല്‍, 2021 ഏപ്രിലില്‍ അറിയിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അവരുടെ പാകിസ്ഥാന്‍ പൗരത്വം ഉപേക്ഷിക്കാന്‍ കഴിയില്ല. അതേസമയം, കുട്ടികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് പാകിസ്ഥാന്‍ അധികൃതര്‍ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.