TRENDING:

കോഴിക്കോട്ടെ 'കുപ്രസിദ്ധ പയ്യനെ' പോക്സോ കേസിലും വെറുതേവിട്ടു; 'പൊലീസ് കള്ളക്കേസെടുത്തത് വിരോധം തീർക്കാൻ'

Last Updated:

വിരോധം തീര്‍ക്കാന്‍ പൊലീസ് കള്ളക്കേസ് എടുത്തുവെന്ന പ്രതിക്കായി ഹാജരായ ചീഫ് ഡിഫന്‍സ് കൗണ്‍സല്‍ പി പീതാംബരന്‍, ഡെപ്യൂട്ടി ഡിഫന്‍സ് കൗണ്‍സല്‍ പി മിനി എന്നിവരുടെ വാദം അംഗീകരിച്ചാണ് ജയേഷിനെ കോടതി വെറുതേവിട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: വിവാദമായ സുന്ദരിയമ്മ വധക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട യുവാവിനെ പോക്‌സോ കേസിലും കോടതി വെറുതെവിട്ടു. കല്ലായി നാല്‍പ്പാലം നെടുംപുരക്കല്‍ ജയേഷിനെ (38) ആണ് കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജി രാജീവ് ജയരാജ് വിട്ടയച്ചത്. പോക്‌സോ കേസില്‍ മതിയായ ജാമ്യക്കാരില്ലാത്തതിനാല്‍ 2022 സെപ്റ്റംബര്‍ 23 മുതല്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ജയേഷിനെ മതിയായ തെളിവുകളില്ലെന്ന് കണ്ടാണ് കോടതി വിട്ടയച്ചത്.
advertisement

നഗരപരിധിയിലെ സ്‌കൂള്‍ കോംപൗണ്ടിനകത്ത് വിദ്യാർത്ഥിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് വെള്ളയില്‍ പൊലീസാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. എന്നാല്‍, ഇതുപ്രകാരം ജയേഷിനെ പ്രതിയാണെന്ന് തെളിയിക്കാന്‍ പൊലീസിനായില്ല. വിരോധം തീര്‍ക്കാന്‍ പൊലീസ് കള്ളക്കേസ് എടുത്തുവെന്ന പ്രതിക്കായി ഹാജരായ ചീഫ് ഡിഫന്‍സ് കൗണ്‍സല്‍ പി പീതാംബരന്‍, ഡെപ്യൂട്ടി ഡിഫന്‍സ് കൗണ്‍സല്‍ പി മിനി എന്നിവരുടെ വാദം അംഗീകരിച്ചാണ് ജയേഷിനെ കോടതി വെറുതേവിട്ടത്.

വട്ടക്കിണറിനുസമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന സുന്ദരിയമ്മയെന്ന വയോധികയെ 2012 ജൂലായ് 21ന് രാത്രി വീട്ടില്‍ക്കയറി വെട്ടിക്കൊന്നുവെന്ന കേസില്‍ ജയേഷിനെ 2014ല്‍ പ്രത്യേക അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാര്‍ വെറുതേവിട്ടിരുന്നു. ആരാണ് കൊലചെയ്തതെന്ന് വ്യക്തമാവാത്ത കേസില്‍, ജയേഷിനെ പ്രതിയാക്കിയെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

advertisement

കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സി ഐ ഇ പി പൃഥ്വിരാജില്‍നിന്ന് ഒരു ലക്ഷം രൂപ ഈടാക്കി ജയേഷിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ആദ്യം കേസന്വേഷിച്ച കസബ സി ഐ പി. പ്രമോദ് ഉള്‍പ്പെടെയുള്ളവര്‍ക്കുനേരേ വകുപ്പുതല അന്വേഷണത്തിനും കോടതി നിര്‍ദേശം നല്‍കി.

ഉദ്യോഗസ്ഥര്‍ക്കുനേരേയുള്ള നടപടികള്‍ പിന്നീട് ഹൈക്കോടതി ഒഴിവാക്കി. യഥാർത്ഥ പ്രതിയെ കണ്ടെത്തണമെന്ന് അന്ന് കോടതി എസ് പിക്ക് നിര്‍ദേശം നല്‍കിയതും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ജയേഷിനെ 2022 സെപ്റ്റംബറില്‍നടന്ന സംഭവവുമായി ബന്ധപ്പെട്ട് പോക്‌സോ കേസില്‍ പ്രതിചേര്‍ത്തത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അനാഥനായ യുവാവിനെ കൊലക്കേസില്‍ കുടുക്കിയതുമായി ബന്ധപ്പെട്ട് 'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന പേരിൽ മലയാള സിനിമ പുറത്തിറങ്ങിയിരുന്നു. ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം മധുപാൽ ആണ് സംവിധാനം ചെയ്തത്.

മലയാളം വാർത്തകൾ/ വാർത്ത/Law/
കോഴിക്കോട്ടെ 'കുപ്രസിദ്ധ പയ്യനെ' പോക്സോ കേസിലും വെറുതേവിട്ടു; 'പൊലീസ് കള്ളക്കേസെടുത്തത് വിരോധം തീർക്കാൻ'
Open in App
Home
Video
Impact Shorts
Web Stories