വെടിക്കെട്ട് നടത്തുന്നത് ദൈവങ്ങളെ പ്രീതിപ്പെടുത്തുമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പ്രതിപാദിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ആരാധനാലയങ്ങളില്‍ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങളും കരിമരുന്നുകളും മറ്റും പിടിച്ചെടുക്കാന്‍ ജസ്റ്റിസ് അമിത് റാവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി. പോലീസ് കമ്മീഷണര്‍മാരുടെ സഹായത്തോടെ ജില്ലാ കളക്ടര്‍ പരിശോധന നടത്തണമെന്ന് കോടതി വ്യക്തമാക്കി,
ഉത്തരവ് മറികടന്ന് വെടിക്കെട്ട് നടത്തിയാല്‍ തക്കതായ നടപടിയെടുക്കാന്‍ കളക്ടര്‍മാര്‍ ബാധ്യസ്ഥരാണെന്നും കോടതി അറിയിച്ചു. കേസ് തുടര്‍പരിഗണനയ്ക്കായി നവംബര്‍ 24 നേക്ക് മാറ്റി.
advertisement
Location :
Kochi,Ernakulam,Kerala
First Published :
November 03, 2023 3:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ആരാധനാലയങ്ങളിൽ അസമയത്തുള്ള വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി