TRENDING:

ചൈല്‍ഡ് പോണോഗ്രഫിയുമായി ബന്ധപ്പെട്ട പോക്സോ കേസുകളില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി

Last Updated:

കുറ്റാരോപണത്തിന് ആസ്പദമായ വീഡിയോകളിലെ മോഡലുകളുടെ പ്രായം തെളിയിച്ചാൽ മാത്രമാണോ കുറ്റവാളികളെ ശിക്ഷിക്കാൻ കഴിയുക എന്ന് പരിശോധിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് ഫോണിൽ സൂക്ഷിച്ചു എന്ന കുറ്റാരോപണം നേരിടുന്ന പ്രതികളുടെ പോക്സോ നിയമപ്രകാരമുള്ള കേസുകളിൽ ഹൈക്കോടതിയുടെ പ്രത്യേക ഇടപെടൽ.  കുറ്റാരോപണത്തിന് ആസ്പദമായ വീഡിയോകളിലെ മോഡലുകളുടെ പ്രായം തെളിയിച്ചാൽ മാത്രമാണോ കുറ്റവാളികളെ ശിക്ഷിക്കാൻ കഴിയുക എന്ന് പരിശോധിക്കും.
advertisement

കുറ്റാരോപണം നേരിടുന്ന ഹർജിക്കാരന് വേണ്ടി അഡ്വക്കേറ്റ് ശരത്ത് ബാബു കോട്ടക്കൽ ആണ് പ്രസ്തുത വിഷയം കോടതിയിൽ ധരിപ്പിച്ചത്.തുടർന്ന് കോടതി അഡ്വക്കേറ്റ് രഞ്ജിത്ത് മാരാരെ അമിക്കസ് ക്യൂരിയ ആയി നിയമിച്ചു. ടെലിഗ്രാം വാട്സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ഓട്ടോ ഡൗൺലോഡിങ്ങ് സംവിധാനം ഉപയോഗിച്ച് ഒരു വ്യക്തി അറിയാതെ പോലും ഇത്തരം വീഡിയോകൾ മൊബൈലിൽ ഡൗൺലോഡ് ചെയ്യപ്പെട്ടേക്കാം എന്ന വാദവും ഹർജിക്കാർ ഉയർത്തിയിട്ടുണ്ട്.

Also Read-ഐഫോൺ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് സോപ്പ്; കമ്പനി 73,999 രൂപ പിഴ നൽകണമെന്ന് കോടതി

advertisement

മിക്ക കേസുകളിലും അശ്ലീല വീഡിയോകളിലെ മോഡലുകൾ കുട്ടികളെപ്പോലെ തോന്നിക്കുന്നു എന്ന രീതിയിലാണ് എഫ്ഐആർ അല്ലെങ്കിൽ കുറ്റപത്രം എല്ലാം പോലീസ് തയ്യാറാക്കുന്നത്. മൊബൈൽ പരിശോധിക്കുന്ന ഫോറൻസിക് ഐടി എക്സ്പേർട്ടുകളും ഒരു വ്യക്തിയുടെ പ്രായം സംബന്ധിച്ച് തീരുമാനമെടുക്കാൻ കെൽപ്പുള്ളവരല്ല എന്നിരിക്കെ ആണ് പോക്സോ കേസുകളിൽ നിർണായകമായ ഈയൊരു ചുവടുവെപ്പ് കേരള ഹൈക്കോടതിയിൽ ഉണ്ടായിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജസ്റ്റിസ് ബാബുവിന്റെ ബെഞ്ചാണ് സമാന കേസുകൾ അടക്കം ഈ കേസ് പരിഗണിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Law/
ചൈല്‍ഡ് പോണോഗ്രഫിയുമായി ബന്ധപ്പെട്ട പോക്സോ കേസുകളില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories