വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷാ തമ്പിയെ കൊലപ്പെടുത്തിയത്. നിമിഷയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വല്യച്ഛൻ ഏലിയാസിനെയും പ്രതി കുത്തി പരിക്കേൽപ്പിച്ചിരുന്നു. മാറമ്പിള്ളി എം ഇ എസ് കോളേജിലെ ബിബിഎ വിദ്യാർത്ഥിനിയായിരുന്നു.
തടിയിട്ടപറമ്പ് പൊലിസ് ഇൻസ്പെക്ടർ ആയിരുന്ന പി എം ഷെമീറിന്‍റെ നേതൃത്വത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. അന്നത്തെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ എസ് ഉദയഭാനുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക്ക് പ്പ്രോസിക്യൂട്ടർ എം വി ഷാജി ഹാജരായി.
advertisement
തടിയിട്ട പറമ്പ് സ്റ്റേഷനിലെ സീനിയർ സിപിഒ എ ആർ ജയൻ പ്രോസിക്യൂഷൻ നടപടികളുടെ അസിസ്റ്റൻറായി പ്രവർത്തിച്ചു. നാൽപതോളം സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവർച്ച, അതിക്രമിച്ചുകയറൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.