ക്ഷേത്രത്തിന്റെ കൊടിമരത്തിനപ്പുറത്തേക്ക് അഹിന്ദുക്കൾക്ക് പ്രവേശിക്കാൻ അനുമതി നൽകേണ്ടതില്ലെന്ന് സംസ്ഥാന സർക്കാരിനും ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് (എച്ച്ആർ, സിഇ) വകുപ്പിനും മദ്രാസ് ഹൈക്കോടതി നിർദ്ദേശവും നൽകി. "ഹിന്ദു മതത്തിൽ വിശ്വസിക്കാത്ത അഹിന്ദുക്കളെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കരുത്" എന്നാണ് കോടതി ഉത്തരവ്. ആചാരങ്ങൾ പാലിക്കുന്ന അഹിന്ദുക്കൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുമ്പോൾ അത് രേഖപ്പെടുത്താൻ ക്ഷേത്ര ഭരണസമിതി ഒരു രജിസ്റ്റർ സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി.
ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കർശനമായി പാലിച്ചുകൊണ്ട് അധികാരികൾ ക്ഷേത്ര പരിസരം പരിപാലിക്കണം എന്നാണ് കോടതിയുടെ നിർദേശം. ഡിണ്ടിഗലിലെ പഴനി ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നത് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി സെന്തിൽകുമാർ എന്നയാൾ കഴിഞ്ഞവർഷം സമർപ്പിച്ച ഹർജി പരിഗണിക്കുവെയാണ് ഹൈക്കോടതിയുടെ പരാമർശം.
advertisement
എന്നാൽ പഴനി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹർജി മാത്രമാണെന്ന് ഇതെന്ന് ചൂണ്ടിക്കാട്ടി ഉത്തരവ് പഴനി ക്ഷേത്രത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്ന് സർക്കാർ പ്രത്യേകം ആവശ്യപ്പെട്ടെങ്കിലും ഉന്നയിക്കുന്ന വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉത്തരവ് സംസ്ഥാനത്തുടനീളം ഉള്ള എല്ലാ ഹിന്ദു ക്ഷേത്രങ്ങൾക്കും ബാധകമാകണമെന്നും കോടതി അറിയിച്ചു. ഇത്തരമൊരു ബോർഡ് സ്ഥാപിക്കുന്നത് ഹിന്ദു ദൈവങ്ങളെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന അഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന സർക്കാർ വാദിച്ചെങ്കിലും ഹൈക്കോടതി തള്ളി.
ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാൻ താല്പര്യമില്ലാത്ത അഹിന്ദുക്കൾക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശനാനുമതി നൽകുന്നത് വലിയൊരു വിഭാഗം ഹിന്ദു വിശ്വാസികളുടെ അവകാശങ്ങളെയും വികാരത്തെയും ബാധിക്കുമെന്നും ഹൈക്കോടതി ജസ്റ്റിസ് അഭിപ്രായപ്പെട്ടു. " ക്ഷേത്രം ഒരു പിക്‌നിക് സ്‌പോട്ടോ വിനോദസഞ്ചാര കേന്ദ്രമോ അല്ലെന്നും ജസ്റ്റിസ് എസ് ശ്രീമതി പറഞ്ഞു.
മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിലെ സന്നിധാനത്തിന് മുമ്പിൽ ഒരു കൂട്ടം അഹിന്ദുക്കൾ തങ്ങളുടെ വിശുദ്ധ ഗ്രന്ഥവുമായി പ്രാർത്ഥിക്കുന്നതിന് സമാനമായ സംഭവങ്ങൾ ഹിന്ദുക്കളുടെ മൗലികാവകാശങ്ങളെ ബാധിക്കുമെന്നും കോടതി വീക്ഷിച്ചു.
റച്ച് അഹിന്ദുക്കൾ ചേർന്ന് ക്ഷേത്രം ജീവനക്കാരോട് ടൂറിസ്റ്റ് സ്‌പോട്ട് ആണെന്ന് പറഞ്ഞ് ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതിനായി തർക്കിച്ചെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് ക്ഷേത്രം അധികൃതർ ക്ഷേത്ര പരിസരത്ത് ഒരു ബോർഡ് സ്ഥാപിച്ചെങ്കിലും മണിക്കൂറുകൾക്കകം അത് നീക്കം ചെയ്തുവെന്നും ഹർജിയിൽ പറയുന്നുണ്ട്. നേരത്തെ 2023 ജൂലൈ 31 ന്, പഴനി ക്ഷേത്രത്തിൻ്റെ പ്രവേശന കവാടത്തിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കില്ലെന്ന ബോർഡ് സ്ഥാപിക്കാൻ കോടതി ഇടക്കാല നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.