"പുനർവിവാഹത്തിന്റെ പേരിൽ മുൻ ഭാര്യക്ക് ലഭിക്കേണ്ട അവകാശങ്ങൾ പരിമിതപ്പെടുത്താൻ പ്രസ്തുത നിയമം ഒരിടത്തും പരാമർശിച്ചിട്ടില്ല. വിവാഹമോചിതയായ സ്ത്രീക്ക് അവളുടെ പുനർവിവാഹം പരിഗണിക്കാതെ തന്നെ, ന്യായമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ജീവനാംശത്തിന് അർഹതയുണ്ട് എന്നതാണ് നിയമത്തിന്റെ സാരം. സെക്ഷൻ 3(1)(എ) പ്രകാരം ഭാര്യക്ക് ജീവനാംശം ക്ലെയിം ചെയ്യാൻ ഭർത്താവും ഭാര്യയും തമ്മിലുള്ള വിവാഹമോചം തന്നെ മതിയാകും", എന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
advertisement
2005 ൽ വിവാഹിതരായ ഈ മുസ്ലീം ദമ്പതികൾക്ക് ഒരു മകളുമുണ്ട്. 2008 ൽ യുവതി വിവാഹമോചനത്തിന് അപേക്ഷിക്കുകയും 2012-ൽ സെക്ഷൻ 3 പ്രകാരം ജീവനാംശത്തിന് അപേക്ഷ നൽകുകയും ചെയ്തു. വിവാഹബന്ധം വേർപെടുത്തിയതിന് ശേഷം മൂന്ന് മാസത്തേക്ക് ഒരു മുസ്ലീം സ്ത്രീക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് എംഡബ്ല്യൂപിഎ (MWPA ) യുടെ സെക്ഷൻ 3 ൽ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം മുസ്ലീം സ്ത്രീകൾ ആചരിക്കേണ്ട കാത്തിരിപ്പ് കാലഘട്ടമാണ് ഈ 3 മാസം. ഇത് ഇദ്ദത് കാലം (Iddat period) എന്നാണ് അറിയപ്പെടുന്നത്.
2014- ൽ ഭാര്യക്ക് രണ്ട് മാസത്തിനുള്ളിൽ 4,32,000 രൂപ നൽകാനാണ് ഭർത്താവിനോട് മജിസ്ട്രീറ്റ് കോടതി ഉത്തരവിട്ടത്. തുടർന്ന് ഭർത്താവ് സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. എന്നാൽ ഈ അപ്പീൽ തള്ളുകയും പകരം സെഷൻസ് കോടതി നേരത്തെ നൽകേണ്ട തുക 9 ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തു. ഇതിനെ തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ച് അപ്പീൽ സമർപ്പിച്ചത്. ഇതിനിടെ യുവതി പുനർവിവാഹിതയാവുകയും ചെയ്തു. മുൻ ഭാര്യ പുനർവിവാഹം കഴിച്ച സാഹചര്യത്തിൽ ജീവനാംശത്തിന് അർഹതയില്ലെന്നായിരുന്നു ഭർത്താവിന്റെ വാദം.