മസാല ബോണ്ട് കേസില്‍ ഇന്ന് ഹാജരാകാനാണ് തോമസ് ഐസക്കിനോട് ഇ ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇ ഡി സമന്‍സിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ തോമസ് ഐസക്ക് ഇ ഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ഇ ഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ നിയമപരമായി എന്തു തെറ്റാണുള്ളതെന്ന് ചോദിച്ചു. ഇ ഡിയുടെ മുന്നില്‍ ഹാജരാകുന്നതില്‍ കോടതിയുടെ ഭാഗത്തു നിന്നും സംരക്ഷണം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ആ ഉത്തരവ് നല്‍കാമെന്നും കോടതി വ്യക്തമാക്കി.
advertisement
എന്നാല്‍ മസാലബോണ്ട് കേസ് അന്വേഷിക്കാന്‍ ഇ ഡിക്ക് നിയമപരമായ അവകാശമില്ലെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം. കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
Location :
Kochi,Ernakulam,Kerala
First Published :
February 13, 2024 7:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
'EDക്ക് മുന്നിൽ ഹാജരാകുന്നതിന് തടസമെന്ത്?'; മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് തിരിച്ചടി; സ്റ്റേ ഇല്ല