തന്റെ രണ്ടാം ഭാര്യയായ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ചാണ് മുസ്ലീം യുവാവിനെതിരെ കേസെടുത്തത്. കേസില്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. ഈ വിധി ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു.
” 2014 ഡിസംബറിലാണ് പെണ്‍കുട്ടി പ്രതിയെ വിവാഹം ചെയ്തത്. അതിന് ശേഷമാണ് അവര്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്നാണ് കുട്ടിയുടെ മൊഴി. അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം ശരിയാണ്. പോക്‌സോ നിയമത്തിലെ സെക്ഷന്‍ 5(1), 6 എന്നീ കുറ്റങ്ങള്‍ പ്രതിയ്‌ക്കെതിരെ ചുമത്താനാകില്ല,” കോടതി നിരീക്ഷിച്ചു.
Also Read – വനിതാ ഉദ്യോഗാർത്ഥികളുടെ നെഞ്ചളവ് പരിശോധിക്കുന്ന മാനദണ്ഡം അന്യായമെന്ന് രാജസ്ഥാൻ ഹൈക്കോടതി
advertisement
വിചാരണ കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അനുമതിയും ഹൈക്കോടതി നിഷേധിച്ചു. പോലീസ് നല്‍കിയ അപേക്ഷയും ഹൈക്കോടതി തള്ളി.
” പതിനഞ്ച് വയസ്സുള്ള ഭാര്യയാണ് കുട്ടി. പ്രതിയുമായുള്ള ശാരീരിക ബന്ധത്തെ ബലാത്സംഗമെന്ന് വിളിക്കാനാകില്ല. ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നു,’ എന്നാണ് ഹൈക്കോടതി ബെഞ്ച് അറിയിച്ചത്.
2015ലാണ് പ്രതിയ്‌ക്കെതിരെ ബലാത്സംഗക്കുറ്റമാരോപിച്ച് കുട്ടിയുടെ അമ്മ പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് അമ്മ പരാതിയുമായി രംഗത്തെത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
2014ലാണ് യുവാവ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. തന്റെ സമ്മതത്തോടെ തന്നെയാണ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത്. അതേത്തുടര്‍ന്ന് താന്‍ ഗര്‍ഭിണിയാകുകയും ചെയ്തുവെന്നും പെണ്‍കുട്ടി വിചാരണകോടതിയില്‍ മൊഴി നല്‍കിയിരുന്നു.
താന്‍ ഇദ്ദേഹത്തെ വിവാഹം കഴിച്ച കാര്യം തന്റെ അമ്മയ്ക്ക് അറിയില്ലായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് അമ്മ പോലീസില്‍ പരാതി നല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞു.