സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. ഷഫീക്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെയാണ് വെറുതെ വിട്ടത്. കേസിലെ ഒന്നാം പ്രതിയായ സവാദ് ഒളിവിലാണ്.
കൈവെട്ട് കേസ് രണ്ടാം ഘട്ട വിധി
1. അശമന്നൂർ സവാദ് ( ഇപ്പോഴും ഒളിവിലാണ് )
2.സജിൽ – കുറ്റക്കാരൻ
3. നാസർ – കുറ്റക്കാരൻ
4. ഷഫീഖിനെ – വെറുതെ വിട്ടു
advertisement
5. നജീബ് – കുറ്റക്കാരൻ
6 അസീസ് ഓടക്കാലി – വെറുതെ വിട്ടു
7. മുഹമ്മദ് റാഫി – വെറുതെ വിട്ടു
8.സുബൈർ – വെറുതെ വിട്ടത്
9 നൗഷാദ് – കുറ്റക്കാരൻ -UAPA ഇല്ല. 202, 212 വകുപ്പുകൾ നിലനിൽക്കും
10. മൻസൂർ – വെറുതെ വിട്ടു
11.മൊയ്തീൻ കുഞ്ഞ് -UAPA ഇല്ല. 202, 212 വകുപ്പുകൾ നിലനിൽക്കും
12. അയ്യൂബ് – UAPA ഇല്ല. 202, 212 വകുപ്പുകൾ നിലനിൽക്കും
2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടിജെ ജോസഫിന്‍റെ കൈവെട്ടിയത്. ഈ കേസിലാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയായത്. സംഭവത്തിനു ശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻഐഎ വിചാരണ പൂർത്തിയാക്കിയത്.
ആദ്യഘട്ട വിചാരണയിൽ 37 പേരിൽ 11 പേരെ ശിക്ഷിച്ചിരുന്നു. 26 പേരെ വെറുതെ വിടുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടാണ് കൃത്യത്തിന് പിന്നിലെന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും എൻഐഎയും കണ്ടെത്തിയിരുന്നു