മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജയാനന്ദന് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയാണ് ഹർജി നൽകിയത്. സംസ്ഥാന സർക്കാർ പരോളിനെ എതിർത്തിരുന്നു. മകൾ തന്നെ അമ്മയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായി. ഒടുവിൽ ഹൈക്കോടതി പരോൾ അനുവദിക്കുകയായിരുന്നു.
ഇന്ന് പകൽ വീട്ടിലായിരിക്കും ജയാനന്ദൻ കഴിയുക. നാളെ വടക്കുംനാഥ ക്ഷേത്രത്തിലാണ് മകളുടെ വിവാഹം. നാളെ പൊലീസിനൊപ്പമാകും ക്ഷേത്രത്തിലെത്തുക. രാവിലെ 9 മുതൽ 5 വരെ വിവാഹത്തിൽ സംബന്ധിക്കാം.
advertisement
കൊടുംകുറ്റവാളിയായ റിപ്പർ ജയാനന്ദനെ വീയൂർ അതീവ സുരക്ഷാ ജയിലിലായിരുന്നു തടവിൽ പാർപ്പിച്ചിരുന്നത്. 24 കേസുകളിൽ പ്രതിയാണ് ജയാനന്ദൻ. സ്ത്രീകളെ തലക്കടിച്ച് ആഭരണം തട്ടിയെടുക്കലായിരുന്നു ഇയാളുടെ രീതി.
Location :
Thrissur,Thrissur,Kerala
First Published :
March 21, 2023 3:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ പുറത്തിറങ്ങി; രണ്ടുദിവസത്തെ പരോൾ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ