TRENDING:

' സ്ത്രീകൾ വിജയിക്കാനായി നിയമത്തെ ഭീകരമായി ദുരുപയോഗം ചെയ്യുന്നു:' കൊല്‍ക്കത്ത ഹൈക്കോടതി

Last Updated:

സമൂഹത്തിൽ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങൾക്ക് കടിഞ്ഞാണിടുന്നതിനാണ് ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍ പല കേസുകളിലും ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണ്,'' ജസ്റ്റിസ് ശുഭേന്ദു സാമന്ത പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്‍ക്കത്ത: ഐപിസി സെക്ഷന്‍ 498എ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഭര്‍ത്താവിന്റെയോ ഭർതൃ വീട്ടുകാരുടെയോ ചൂഷണങ്ങളില്‍ നിന്ന് സ്ത്രീയ്ക്ക് സംരക്ഷണം നല്‍കുന്ന നിയമമാണിത്. ഭര്‍ത്താവിനെതിരെ മുന്‍ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സമൂഹത്തിൽ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങൾക്ക് കടിഞ്ഞാണിടുന്നതിനാണ് ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍ പല കേസുകളിലും ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണ്,” ജസ്റ്റിസ് ശുഭേന്ദു സാമന്ത പറഞ്ഞു.

” വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് പരാതിക്കാരി കുറ്റാരോപിതനെതിരെ രംഗത്തെത്തിയിരിക്കുന്നത് എന്നാണ് മനസിലാക്കുന്നത്,” എന്നും കോടതി പറഞ്ഞു.

2017ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെയുള്ള ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ പരാതിക്കാരി ഹാജരാക്കിയ സാക്ഷിമൊഴികളിലും രേഖകളിലുമില്ലെന്ന് കോടതി കണ്ടെത്തി.

പതിനഞ്ചുകാരിയായ ഭാര്യയുമായുള്ള ശാരീരിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല: ഡല്‍ഹി ഹൈക്കോടതി 

advertisement

കൊല്‍ക്കത്തയിലെ ബാഗ്വിയാറ്റി സ്വദേശിനിയാണ് പരാതിക്കാരി. ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുന്നുവെന്നും കൊല്ലാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് ഇവര്‍ ആദ്യം പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇവര്‍ തന്റെ മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ തുടങ്ങി. കേസില്‍ ഭര്‍ത്താവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

” ഭര്‍ത്താവിന് ജാമ്യം കിട്ടിയയുടനെ തന്നെ പരാതിക്കാരി അടുത്ത പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. ഭര്‍തൃവീട്ടുകാര്‍ക്കെതിരെയാണ് ഇത്തവണ പരാതി നല്‍കിയത്. ഗാര്‍ഹിക പീഡനമാരോപിച്ചായിരുന്നു പരാതി,” ഭര്‍ത്താവിന്റെ അഭിഭാഷകനായ അയാന്‍ ഭട്ടാചാര്‍ജി പറഞ്ഞു.

advertisement

തുടര്‍ന്നാണ് കേസുമായി ഹൈക്കോടതിയെ സമീപിക്കാന്‍ ഭര്‍ത്താവിന്റെ കുടുംബം രംഗത്തെത്തിയത്.

2018ലാണ് ഇരുവരും വിവാഹമോചിതരായത്. പരാതിക്കാരി നല്‍കിയ രണ്ട് കേസിലും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭാര്യയുടെ മാതാപിതാക്കളുടെയും അയല്‍ക്കാരുടെയും മൊഴികള്‍ പോലീസ് ശേഖരിച്ചു. ദമ്പതികള്‍ തമ്മില്‍ വഴക്കിടുന്നത് കേട്ടിട്ടുണ്ടെന്ന് അയല്‍ക്കാരിലൊരാള്‍ പറഞ്ഞു. എന്നാല്‍ ആക്രമണം സംബന്ധിച്ച കാര്യങ്ങളൊന്നും അറിയില്ലെന്നായിരുന്നു അവരുടെ മൊഴി. പരാതിക്കാരിയെ മെഡിക്കല്‍ പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു. ഇവരുടെ ശരീരത്തില്‍ പരിക്കുകളൊന്നും കണ്ടെത്തിയിരുന്നില്ല.

മലയാളം വാർത്തകൾ/ വാർത്ത/Law/
' സ്ത്രീകൾ വിജയിക്കാനായി നിയമത്തെ ഭീകരമായി ദുരുപയോഗം ചെയ്യുന്നു:' കൊല്‍ക്കത്ത ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories