advertisement

പതിനഞ്ചുകാരിയായ ഭാര്യയുമായുള്ള ശാരീരിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല: ഡല്‍ഹി ഹൈക്കോടതി 

Last Updated:

തന്റെ രണ്ടാം ഭാര്യയായ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ചാണ് മുസ്ലീം യുവാവിനെതിരെ കേസെടുത്തത്.

ന്യൂഡല്‍ഹി: പതിനഞ്ച് വയസ്സുള്ള ഭാര്യയുമായുള്ള ശാരീരിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പതിനഞ്ചുകാരിയായ ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ നടപടിയ്‌ക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
തന്റെ രണ്ടാം ഭാര്യയായ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ചാണ് മുസ്ലീം യുവാവിനെതിരെ കേസെടുത്തത്. കേസില്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. ഈ വിധി ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു.
” 2014 ഡിസംബറിലാണ് പെണ്‍കുട്ടി പ്രതിയെ വിവാഹം ചെയ്തത്. അതിന് ശേഷമാണ് അവര്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്നാണ് കുട്ടിയുടെ മൊഴി. അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം ശരിയാണ്. പോക്‌സോ നിയമത്തിലെ സെക്ഷന്‍ 5(1), 6 എന്നീ കുറ്റങ്ങള്‍ പ്രതിയ്‌ക്കെതിരെ ചുമത്താനാകില്ല,” കോടതി നിരീക്ഷിച്ചു.
advertisement
വിചാരണ കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അനുമതിയും ഹൈക്കോടതി നിഷേധിച്ചു. പോലീസ് നല്‍കിയ അപേക്ഷയും ഹൈക്കോടതി തള്ളി.
” പതിനഞ്ച് വയസ്സുള്ള ഭാര്യയാണ് കുട്ടി. പ്രതിയുമായുള്ള ശാരീരിക ബന്ധത്തെ ബലാത്സംഗമെന്ന് വിളിക്കാനാകില്ല. ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നു,’ എന്നാണ് ഹൈക്കോടതി ബെഞ്ച് അറിയിച്ചത്.
2015ലാണ് പ്രതിയ്‌ക്കെതിരെ ബലാത്സംഗക്കുറ്റമാരോപിച്ച് കുട്ടിയുടെ അമ്മ പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് അമ്മ പരാതിയുമായി രംഗത്തെത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
2014ലാണ് യുവാവ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. തന്റെ സമ്മതത്തോടെ തന്നെയാണ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത്. അതേത്തുടര്‍ന്ന് താന്‍ ഗര്‍ഭിണിയാകുകയും ചെയ്തുവെന്നും പെണ്‍കുട്ടി വിചാരണകോടതിയില്‍ മൊഴി നല്‍കിയിരുന്നു.
advertisement
താന്‍ ഇദ്ദേഹത്തെ വിവാഹം കഴിച്ച കാര്യം തന്റെ അമ്മയ്ക്ക് അറിയില്ലായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് അമ്മ പോലീസില്‍ പരാതി നല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Law/
പതിനഞ്ചുകാരിയായ ഭാര്യയുമായുള്ള ശാരീരിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല: ഡല്‍ഹി ഹൈക്കോടതി 
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement