Also Read - വിവാഹമോചിതനെന്ന് വിശ്വസിപ്പിച്ച് വീണ്ടും വിവാഹം; രണ്ടാം ഭാര്യ ജീവനാംശം ലഭിക്കാൻ അർഹയെന്ന് ബോംബെ ഹൈക്കോടതി
എന്നാൽ പങ്കാളികളിൽ ഒരാൾ മറ്റേയാളുടെ പ്രവൃത്തിയെ എതിർക്കുന്നുവെങ്കിൽ അത് ശാരീരികവും മാനസികവുമായ ക്രൂരതയായി മാത്രമേ കാണാനാകൂവെന്ന് കോടതി വ്യക്തമാക്കി. വിവാഹമോചനം നൽകണമെന്ന ആവശ്യം നിരസിച്ച കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് എറണാകുളം സ്വദേശിനിയായ സ്ത്രീ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
2009ലാണ് പരാതിക്കാരി വിവാഹിതയായത്. 17 ദിവസത്തിനു ശേഷം ഭർത്താവ് ജോലിക്കായി വിദേശത്തേക്ക് പോയി. ഈ 17 ദിവസത്തിനിടെ ഭർത്താവ് തന്നെ ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാക്കിയെന്നും അശ്ലീല സിനിമകളിലെ രംഗങ്ങൾ അനുകരിക്കാൻ നിർബന്ധിച്ചെന്നും എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് പരാതി. ആ ബന്ധത്തിൽ താല്പര്യമില്ലാത്തതിനാൽ വിവാഹമോചനത്തിനായി എറണാകുളം കുടുംബ കോടതിയെ സമീപിച്ചെങ്കിലും വിവാഹമോചനം അനുവദിച്ചില്ല.
advertisement
