”പരാതിക്കാരനും പ്രതിയും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനിടെയാണ് വൃഷണം പിടിച്ച് ഞെരിച്ചത്. പ്രതി ബോധപൂർവം കൊല നടത്തണമെന്ന ഉദ്ദ്യേശത്തോടെയാണ് ഇതു ചെയ്തതെന്ന് പറയാനാകില്ല. അങ്ങനെ കൊല നടത്താൻ ലക്ഷ്യമിട്ടിരുന്നെങ്കിൽ മാരകായുധങ്ങൾ അടക്കം കൈയിൽ കരുതുമായിരുന്നില്ലേ”- കോടതി ചോദിച്ചു.
Also Read- ‘ഭർത്താവിന്റെ സ്വത്തിൽ വീട്ടമ്മയ്ക്ക് തുല്യാവകാശം’; മദ്രാസ് ഹൈക്കോടതി
പ്രതി ഇരയ്ക്ക് ഗുരുതരമായി മുറിവേൽപ്പിച്ചതായി ഹൈക്കോടതി പറഞ്ഞു. പരിക്ക് ഇരയുടെ മരണത്തിന് കാരണമായിരിക്കാമെങ്കിലും കൊലനടത്തുതക പ്രതിയുടെ ഉദ്ദേശ്യമായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.
advertisement
“മരണത്തിന് കാരണമായേക്കാവുന്ന ശരീരത്തിലെ സുപ്രധാന ഭാഗമായ വൃഷണമാണ് ആക്രമിക്കാൻ അദ്ദേഹം തെരഞ്ഞെടുത്തത്. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വൃഷണം നീക്കം ചെയ്തു, ഗുരുതരമായ മുറിവാണുണ്ടായത്. എന്നാൽ, പ്രതികൾ തയ്യാറെടുപ്പോടെ കൊലപാതകത്തിന് ശ്രമിച്ചുവെന്ന് പറയാനാവില്ലെന്ന് കരുതുന്നു. ശരീരത്തിന്റെ സുപ്രധാനഭാഗമായ സ്വകാര്യഭാഗം ഞെക്കിപ്പിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് പ്രതികൾ വരുത്തിയ മുറിവ് ഐപിസി സെക്ഷൻ 324 നുകീഴിൽ വരും,” ജസ്റ്റിസ് കെ നടരാജൻ വിധിന്യായത്തിൽ പറഞ്ഞു.
താനും മറ്റുള്ളവരും ഗ്രാമീണ മേളയിലെ നരസിംഹ സ്വാമി ഘോഷയാത്രക്ക് മുന്നിൽ നൃത്തം ചെയ്തപ്പോഴായിരുന്നു സംഭവമെന്ന് ഇരയായ ഓംകാരപ്പ പറഞ്ഞു. ഈ സമയം പ്രതിയായ പരമേശ്വരപ്പെ ബൈക്കിലെത്തുകയും ഓംകാരയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതിനിടെ പരമേശ്വരപ്പ, ഓംകാരപ്പയുടെ വൃഷണം പിടിച്ച് ഞെരിച്ചു. വലിയ പരിക്കുണ്ടായി. പൊലീസ് അന്വേഷണത്തിന് ശേഷം വിചാരണക്കോടതി പ്രതിയെ ഏഴുവർഷത്തെ തടവിന് ശിക്ഷിച്ചു.
ചിക്കമംഗളൂരു ജില്ലയിലെ കടൂരിലെ മുഗളിക്കാട്ടെ സ്വദേശിയായ പരമേശ്വരപ്പ ചിക്കമംഗളൂരുവിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു.
ഐപിസി സെക്ഷൻ 307 (കൊലപാതകശ്രമം) പ്രകാരം ഏഴ് വർഷം തടവും സെക്ഷൻ 341 പ്രകാരം ഒരു മാസത്തെ തടവും സെക്ഷൻ 504 പ്രകാരം ഒരു വർഷം തടവും (പ്രകോപനമുണ്ടാക്കാൻ) വിചാരണക്കോടതി വിധിച്ചിരുന്നു. സംഭവം നടന്നത് 2010ലാണ്. 2012 ൽ വിചാരണ കോടതി പരമേശ്വരപ്പയെ ശിക്ഷിച്ചു. 2012 ൽ സമർപ്പിച്ച അദ്ദേഹത്തിന്റെ അപ്പീൽ ഈ മാസം ആദ്യം ഹൈക്കോടതി തീർപ്പാക്കുകയായിരുന്നു.