ജയാനഗറിലുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് പാരപ്പ ഹണി ഓട്‌സ് വാങ്ങിയത്. 925 രൂപയായിരുന്നു ഇതിന്റെ വില. എന്നാൽ പിന്നീട് വീട്ടിലെത്തി ഈ ഓട്‌സ് കഴിച്ച പാരപ്പയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് ഓട്‌സിന്റെ പാക്കറ്റ് പരിശോധിച്ചപ്പോഴാണ് പഴകിയ ഓട്‌സാണ് തനിക്ക് ലഭിച്ചതെന്ന് പാരപ്പയ്ക്ക് മനസിലായത്. പാക്കറ്റിലെ യഥാർത്ഥഎക്സ്പയറി ഡേറ്റിന് മുകളില്‍ പുതിയ ലേബല്‍ ഒട്ടിച്ചിരിക്കുന്നതായും പാരപ്പയുടെ ശ്രദ്ധയില്‍പ്പെട്ടു.
ഇക്കാര്യം സൂപ്പര്‍മാര്‍ക്കറ്റിലെത്തി ഒരു ജീവനക്കാരനെ അറിയിച്ചു. എന്നാല്‍ അവരില്‍ നിന്നും അനുകൂല പ്രതികരണം ലഭിക്കാത്തതിനെത്തുടര്‍ന്ന് പാരപ്പ നിയമപരമായി മുന്നോട്ട് പോകുവാന്‍ തീരുമാനിക്കുകയായിരുന്നു.
advertisement
Also read: ജോലിയില്‍ സന്തോഷത്തോടെ തുടരാം; ടിപ്‌സ് പങ്കുവെച്ച് 90-ാം വയസില്‍ വിരമിച്ച വയോധിക
തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റിനെതിരെ പാരപ്പ പരാതി നൽകി. മോശം സേവനമാണ് പ്രസ്തുത സൂപ്പര്‍മാര്‍ക്കറ്റ് നൽകുന്നത് എന്നാരോപിച്ചായിരുന്നു പരാതി. പാരപ്പയുടെ പരാതി ബംഗളൂരു ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പരിഗണിക്കുകയും ചെയ്തു.
തുടര്‍ന്ന് പാക്കറ്റിന് മുകളിലെ യഥാര്‍ത്ഥ എക്സ്പയറി ലേബലിന് മുകളില്‍ മറ്റൊരു തീയതി അച്ചടിച്ചിട്ടുണ്ടെന്ന് കമ്മീഷന്റെ പരിശോധനയില്‍ തെളിഞ്ഞു. പാരപ്പയുടെ വാദം കമ്മീഷന്‍ അംഗീകരിക്കുകയും ചെയ്തു.
ഈ ഉല്‍പ്പന്നം വാങ്ങാനായി നല്‍കിയ 925 രൂപ സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പാരപ്പയ്ക്ക് തിരികെ നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. കൂടാതെ ചികിത്സച്ചെലവിലേക്കായി 5000 രൂപയും നിയമസഹായം തേടിയതുമായി ബന്ധപ്പെട്ട ചെലവിലേക്കായി 5000 രൂപയും നല്‍കണമെന്ന് കമ്മീഷന്‍ അറിയിച്ചു.
തങ്ങളുടെ അവകാശങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് മുന്നോട്ട് വരണമെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. ഉപഭോക്തൃ സംരക്ഷണ നിയമം നിലവിലുള്ള രാജ്യമാണ് ഇന്ത്യ. ഉപഭോക്താവിന്റെ അവകാശവും താല്‍പ്പര്യങ്ങളും സംരക്ഷിക്കുകയെന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം.
2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് മോശം ഉല്‍പ്പന്നങ്ങള്‍, സേവനം, അന്യായമായ വിപണനം എന്നിവയ്‌ക്കെതിരെ എല്ലാ ഉപഭോക്താക്കള്‍ക്കും നിയമസഹായം തേടാവുന്നതാണ്.
ഈ നിയമത്തിന് കീഴില്‍ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അഥവാ സിസിപിഎയെ ഒരു റെഗുലേറ്ററി ബോഡിയായി നിയമിക്കുന്നു. കൂടാതെ ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ ദേശീയ തലത്തിലും സംസ്ഥാന – ജില്ലാ തലത്തിലും ഉപഭോക്തൃ കമ്മീഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
അമിത വിലയീടാക്കല്‍, അന്യായമായ വിപണനം, മോശം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കല്‍, ആരോഗ്യത്തിന് ഹാനികരമായ ഉല്‍പ്പന്നങ്ങളുടെ വിതരണം എന്നിവ സംബന്ധിച്ച പരാതികള്‍ കമ്മീഷന്‍ പരിഹരിക്കുന്നു. കൂടാതെ പരാതിക്കാര്‍ക്ക് ഓണ്‍ലൈനായി പരാതി നല്‍കാനുള്ള സംവിധാനവും നിലവിലുണ്ട്.
Summary: Supermarket compensates a Bengaluru man with Rs 10K over selling him stale oats