രാഹുൽ ശാരീരികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ് ലക്ഷ്മി പരാതി നൽകിയത്. ഇക്കാര്യം ഉൾപ്പെടെയുള്ള വിവരങ്ങൾ ചെന്നൈ പൊലീസിന്റെ എഫ്ഐആറിലുണ്ട്. പ്രണയത്തിലായിരുന്ന ഇരുവരും 2020ലാണ് വിവാഹിതരായത്. അതിനു ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് ലക്ഷ്മിയുടെ ആരോപണം.
രാഹുൽ ഒരു പെൺകുട്ടിക്കൊപ്പം സ്വന്തം അപ്പാർട്ട്മെന്റിലുണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്ന് ലക്ഷ്മി 2023 ഏപ്രിൽ 26 ന് അർധരാത്രിയിൽ പൊലീസിനും അപ്പാർട്ട്മെന്റ് അസോസിയേഷൻ അംഗങ്ങൾക്കുമൊപ്പം അവിടെയെത്തി. രാഹുലിനൊപ്പം ഒരു പെൺകുട്ടിയെ കണ്ടെന്നും ലക്ഷ്മിയെ രാഹുൽ മർദിക്കാറുണ്ടെന്നും എഫ്ഐആറിൽ പറയുന്നു.
advertisement
നേരത്തെ ലക്ഷ്മിക്കു മാനസിക വിഭ്രാന്തി ഉണ്ടെന്ന് രാഹുൽ ആരോപിച്ചിരുന്നു. ഇക്കാര്യം തള്ളിയ മദ്രാസ് ഹൈക്കോടതി, നവംബർ 3ന് രാഹുലിന്റെ ജാമ്യം റദ്ദാക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.
മോഡലിങ് രംഗത്ത് നിന്നാണ് സീരിയൽ മേഖലയിലേക്ക് രാഹുൽ എത്തുന്നത്. ‘പൊന്നമ്പിളി’ എന്ന സീരിയലിലൂടെയാണ് രാഹുൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. ‘നന്ദിനി’ എന്ന ഹിറ്റ് സീരിയലിൽ പ്രധാന കഥാപാത്രമായി എത്തിയതോടെ തെന്നിന്ത്യയിലാകെ ശ്രദ്ധേയനായി. ഒരു ഇന്ത്യന്‍ പ്രണയകഥ, കാട്ടുമാക്കാന്‍ എന്നീ സിനിമകളിലും അഭിനയിച്ചു.
