പ്രതി പെൺകുട്ടിയെ ക്ഷേത്രത്തിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 എബി (12 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുക) പ്രകാരം ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിചാരണ കോടതി നേരത്തെ കേസിൽ വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ മധ്യപ്രദേശ് ഹൈക്കോടതി കുറ്റവാളിയുടെ ശിക്ഷ ജീവപര്യന്തമാക്കി. ജസ്റ്റിസുമാരായ സി.ടി രവികുമാർ, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ ബെഞ്ച്, ഹർജിക്കാരൻ്റെ ഇപ്പോഴത്തെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ചാണ് ശിക്ഷ നടപ്പിലാക്കിയത്.
advertisement
എന്നാൽ കേസ് സുപ്രീംകോടതി പരിഗണിക്കവെ പ്രതിയ്ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഓരോ ക്ഷേത്ര സന്ദർശനത്തിലും ഇരയായ പെൺകുട്ടിയ്ക്ക് താൻ നേരിടേണ്ടി വന്ന നിർഭാഗ്യകരവും പ്രാകൃതവുമായ സംഭവം വേട്ടയാടുമെന്നും കോടതി ചൂണ്ടിക്കാട്ടി. " കൂടാതെ ഈ സംഭവം പെൺകുട്ടിയുടെ ഭാവി ദാമ്പത്യ ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഹർജിക്കാരൻ്റെ ഇപ്പോഴത്തെ പ്രായവും ഇയാൾ ഇതിനകം ജയിൽവാസം അനുഭവിച്ചിട്ടുണ്ട് എന്ന വസ്തുതയും കണക്കിലെടുക്കുന്നു. അത്തരത്തിലുള്ള എല്ലാ വശങ്ങളും പരിഗണിച്ച ശേഷം 30 വർഷത്തെ ശിക്ഷാ കാലാവധിയാണ് കേസിൽ പരിഗണിക്കുന്നത്. ഇതിനകം അനുഭവിച്ച കാലയളവും ഇതിൽ ഉൾപ്പെടുത്തണം." എന്നും ബെഞ്ച് വ്യക്തമാക്കി.
അതേസമയം സെക്ഷൻ 376 (2) (i) വകുപ്പുകളും പോക്‌സോ നിയമത്തിലെ വകുപ്പുകളും പ്രകാരം ശിക്ഷ നടപ്പാക്കിയിട്ടും വിചാരണയിലൂടെ പോക്‌സോ നിയമപ്രകാരമുള്ള കുറ്റത്തിന് പ്രതിക്ക് പ്രത്യേക ശിക്ഷ ചുമത്തിയിട്ടില്ലെന്ന വസ്തുത ഹൈക്കോടതി കാണാതെ പോയി എന്ന് സുപ്രീം കോടതി പരാമർശിച്ചു.
"സെക്ഷൻ 376 എബി , ഐ പിസി എന്നിവ പ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടുത്തി ജീവപര്യന്തം വരെ നീണ്ടുനിൽക്കുന്ന 20 വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും കുറ്റവാളി പിഴ അടയ്ക്കാനും ബാധ്യസ്ഥനാണ്. ഇരയുടെ ചികിത്സാച്ചെലവും പുനരധിവാസവും നിറവേറ്റാൻ ന്യായമായ തുകയായി ഒരു ലക്ഷം രൂപ കണക്കാക്കുന്നു. അത് ഇരയ്ക്ക് നൽകും ” എന്നും ബെഞ്ച് കൂട്ടിച്ചേർത്തു.