1. നുർ(nur)- light
അറബിയിൽ സാധാരണയായി ഉപയോഗിക്കുന്ന നുർ എന്ന വാക്കിന് ലൈറ്റ് അഥവാ പ്രകാശം എന്നാണ് അർഥം. മറ്റ് വാക്കുകൾക്കൊപ്പമാണ് നുർ എന്ന വാക്ക് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് നുർ അള്ളാ(ലൈറ്റ് ഓഫ് ഗോഡ്), നുർ അൽ-ദിൻ(ലൈറ്റ് ഓഫ് റിലീജിയൻ).
2. ഇഷ്ഖ്(Ishq)- passion
ഒരു കാര്യത്തിനോട് കൂടുതലായി തോന്നുന്ന ഇഷ്ടം അഥവാ അഭിനിവേശമാണ് ഇഷ്ഖ് എന്ന വാക്കിന് അർഥം. അസാഖ് എന്ന വാക്കിൽനിന്നാണ് ഇഷ്ഖ് എന്ന വാക്ക് ഉത്ഭവിച്ചത്.
advertisement
3. ഔം(oum)- mother
അറബ് സംസ്ക്കാരത്തിൽ മാതാവിന് വിശേഷപ്പെട്ട സ്ഥാനമാണുള്ളത്. മറ്റ് വാക്കുകൾക്കൊപ്പവും ഔം എന്ന വാക്ക് ഉപയോഗിക്കും.
4. ഹബീബി(ha-beeb-i/ti)- my love
സ്നേഹം എന്ന് അർഥം വരുന്ന ഹബ്ബ് എന്ന വാക്കിൽനിന്നാണ് ഹബീബി എന്ന വാക്ക് ഉണ്ടായത്. ഔദ്യോഗികവും അനൌദ്യോഗികവുമായ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന ഈ വാക്ക് അറബി ഗാനങ്ങളിലും സാധാരണമാണ്.
5. ഖുവാ(qu-wa)- power
ഒരാളുടെ ശക്തിയും കരുത്തും അറിയിക്കാൻ ഉപയോഗിക്കുന്ന സാധാരണ വാക്കാണിത്. ഇസ്ലാമിൽ ആരും ദൈവത്തേക്കാൾ അതീതരല്ല എന്ന് പറയുന്നതിനും ഖുവാ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.
6. ഖമർ(qa-mar)- moon
ഇസ്ലാമിൽ ഏറ്റവും പ്രധാനപ്പെട്ട വാക്കാണിത്. ഖുറാനിൽ വിധിന്യായദിനവും ഇസ്ലാമിക് കലണ്ടറുമായി ബന്ധപ്പെട്ട വാക്കാണ് ഖമർ.
7. ഖൽബ്(Qalb)- heart
ഒരാൾക്ക് മറ്റൊരാൾ ഏറ്റവും വേണ്ടപ്പെട്ടവരാകുമ്പോൾ ഖൽബാണ് എന്ന് പറയാറുണ്ട്. ഈ വാക്ക് കേരളത്തിലും മലയാളത്തിലുമൊക്കെ സാധാരണയായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഖൽബിലെ ഖയ്ക്ക് പകരം 'ക' എന്ന് ഉച്ചരിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൽബ് എന്നാൽ അറബിയിൽ നായ എന്നാണ് അർഥം.
8. ഷംസ്(Shams)- sun
അറബി ഭാഷയിൽ വിവിധ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന വാക്കാണിത്. സ്ഥലങ്ങളുടെയും തെരുവുകളുടെയുമൊക്കെ സാധാരണയായി ഉപയോഗിക്കുന്ന പേരിനൊപ്പം ഷംസ് എന്ന വാക്കുണ്ടാകും. അതുപോലെ മതപരമായ സ്ഥലങ്ങളെ വിവരിക്കാനും അറബിയിൽ ഷംസ് എന്ന വാക്ക് പൊതുവെ ഉപയോഗിക്കാറുണ്ട്.
9. സലാം(sa-laam)- peace
ഏറ്റവും ലളിതവും അർഥംകൊണ്ട് കരുത്തുള്ളതുമായ അറബി വാക്കാണിത്. മറ്റുള്ളവരെ അഭിസംബോധന ചെയ്യാനും ഈ വാക്ക് സാധാരണയായി ഉപയോഗിക്കാറുണ്ട്.
10. സഹാ(sa-ha)- health
നല്ല ആരോഗ്യത്തോടെയിരിക്കട്ടെയെന്ന് ആശംസിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്.
കടപ്പാട്- ദ കൾച്ചർ ട്രിപ്പ്
