Also Read- പ്രായമാകലിനെ ഇത്ര സിംപിളായി തടയാമോ? പുതിയ കണ്ടെത്തലുമായി ഇസ്രായേൽ ശാസ്ത്രജ്ഞർ
ടെലിവിഷൻ അഭിമുഖത്തിലാണ് തന്റെ ആരോഗ്യ രഹസ്യം കെമിൻ വെളിപ്പെടുത്തിയത്. കഴിക്കുന്ന ഭക്ഷണത്തെ പറ്റിയോ മറ്റുംഓർത്ത് വ്യാകുലപ്പെടാറില്ലെന്നും കെമിൻ അഭിമുഖത്തില്‍ പറയുന്നു. ഈ പ്രായത്തിലും മദ്യപാനവും പുകവലിയുമാണ് ഇഷ്ടശീലങ്ങളെന്നാണ് ഈ മുത്തച്ഛന് പറയാനുള്ളത്. എന്നാൽ 90 വയസ് കഴിഞ്ഞതോടെ കഴിക്കുന്ന മദ്യത്തിന്റെ അളവ് കുറക്കേണ്ടിവന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. ജോലിക്കിടെ അപകടമൊന്നും സംഭവിക്കാതിരിക്കാനാണ് അളവ് കുറച്ചെന്നും ചെറുപുഞ്ചിരിയോടെ കെമിൻ പറയുന്നു.
advertisement
Also Read- വെള്ളം കുടിക്കേണ്ടത് എപ്പോൾ, എങ്ങനെ; വെള്ളം കുടിക്കുന്നതിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഇരുപതാം വയസ്സിലാണ് സിഗററ്റുകളെ ഒപ്പം കൂട്ടിയതെന്ന് കെമിൻ ഓർമിക്കുന്നു. ആദ്യമൊക്കെ എല്ലാവരുമായി ഇടപഴകാനും ഒരുമിച്ച് സമയം ചെലവിടാനുമാണ് പുകവലി ശീലം തുടങ്ങിയത്. ഇപ്പോൾ ദിവസവും ഒരു പാക്കറ്റ് സിഗററ്റ് വേണം. കേൾവി ശക്തിക്ക് ചെറിയ തകരാറ് ഉണ്ടെന്നതൊഴിച്ചാൽ തനിക്ക് ഈ പ്രായത്തിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് സാങ് കെമിൻ ഉറപ്പിച്ചുപറയുന്നു. ''മദ്യപിക്കുന്നതും പുകവലിക്കുന്നതും നല്ലതാണോ, ചീത്തയാണോ എന്നും ഇപ്പോഴും തിരിച്ചറിയാൻ സാധിക്കുന്നില്ല''- കെമിൻ പറയുന്നു. വീട്ടിൽ അഞ്ചു തലമുറയ്ക്കൊപ്പമാണ് കെമിൻ ഇപ്പോൾ കഴിയുന്നത്. പുകവലിച്ചും ടിവി കണ്ടും തന്നെയാണ് ഇപ്പോഴും സമയം ചെലവിടുന്നത്.