TRENDING:

മെറ്റയിൽ മൂന്ന് കോടി രൂപ ശമ്പളമുള്ള ജോലി 28കാരൻ രാജി വെച്ചു; അമ്പരന്ന് പോയെങ്കിൽ കാര്യം അറിയാം

Last Updated:

ഇതുപോലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുക എന്നത് എന്റെ വലിയ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. അതിനാല്‍ പഠിക്കുന്ന കാലയളവില്‍ ഞാന്‍ കഠിനമായി അധ്വാനിച്ചു. പക്ഷേ...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാനസികാരോഗ്യം മോശമായതിനെത്തുടര്‍ന്ന് മെറ്റയില്‍ നിന്ന് 28 വയസ്സുള്ള ടെക്കി എറിക് യു രാജിവെച്ചു. മൂന്ന് കോടി രൂപയാണ് അദ്ദേഹത്തിന് മെറ്റയില്‍ നിന്ന് ശമ്പളമായി ലഭിച്ചിരുന്നത്. എന്നാല്‍, താന്‍ രാജിവെക്കാനുണ്ടായ കാരണമെന്തെന്ന് എറിക്ക് ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്.
advertisement

തുടര്‍ച്ചയായി ദീര്‍ഘനേരം ജോലി ചെയ്യുന്ന താന്‍ ആഴ്ചയുടെ അവസാനദിനങ്ങളില്‍ പോലും കോഡുകള്‍ ഡെവലപ് ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, അടുത്തിടെ അദ്ദേഹത്തിന് പാനിക് അറ്റാക്ക് ഉണ്ടായി. അതിനുശേഷമാണ് അദ്ദേഹം ജോലി രാജിവെക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. തന്റെ ഹൃദയം വളരെ വേഗത്തില്‍ ഇടിക്കുന്നത് തനിക്ക് കേള്‍ക്കാമായിരുന്നുവെന്നും എറിക് ഓര്‍ത്തെടുത്തു.

ഇതുപോലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുക എന്നത് എന്റെ വലിയ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. അതിനാല്‍ പഠിക്കുന്ന കാലയളവില്‍ ഞാന്‍ കഠിനമായി അധ്വാനിച്ചു. ഇവിടെ ജോലി ലഭിച്ചപ്പോള്‍ ജീവിതലക്ഷ്യം പൂര്‍ത്തിയായത് പോലെയാണ് തോന്നിയത്. ഫെയ്‌സ്ബുക്കില്‍ നിന്നും ഗൂഗിളില്‍ നിന്നും എനിക്ക് അവസരം ലഭിച്ചു. അക്കാലയളവില്‍ ഫെയ്‌സ്ബുക്ക് ഒരു സ്റ്റാര്‍ട്ടപ്പ് പോലെയായിരുന്നു. ഗൂഗിളിന് ഒരു കോര്‍പ്പറേറ്റ് സ്വഭാവമുണ്ടായിരുന്നു. അതിനാല്‍, ഞാന്‍ ഫെയ്‌സ്ബുക്ക് തിരഞ്ഞെടുത്തു, എറിക് പറഞ്ഞു.

advertisement

ഗൂഗിളില്‍ നിന്നുള്ള ജോലി വാഗ്ദാനം നിരസിച്ചാണ് അദ്ദേഹം ഫെയ്‌സ്ബുക്കിലെ ജോലി തിരഞ്ഞെടുത്തത്. മെറ്റയില്‍ ജോലി ചെയ്യുമ്പോള്‍ വലിയ മാനസിക സമ്മര്‍ദമായിരുന്നു താന്‍ നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ”വലിയ തോതിലുള്ള ടെന്‍ഷന്‍ ആയിരുന്നു അവിടെയായിരുന്നപ്പോള്‍ അനുഭവിച്ചത്. ഇത് എനിക്ക് മോശം അനുഭവങ്ങളുണ്ടാക്കി,” അദ്ദേഹം പറഞ്ഞു.

2019ലാണ് തനിക്ക് ആദ്യമായി പാനിക് അറ്റാക്ക് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ”ആ സമയം ഞാന്‍ ഓഫീസില്‍ ജോലിയിലായിരുന്നു. വൈകുന്നേരമായപ്പോള്‍ ചെറുവിരല്‍ പൂര്‍ണമായും മരവിച്ചുപോയി. ആദ്യം ഞാന്‍ അത് അവഗണിച്ചു. പക്ഷേ, അത് പിന്നീട് വളരെ മോശമായി തീര്‍ന്നു. ഒരു മണിക്കൂറിനുള്ളില്‍ എന്റെ ഹൃദയം വളരെ വേഗത്തില്‍ മിടിച്ചു തുടങ്ങി,” അദ്ദേഹം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉത്കണ്ഠയും പരിഭ്രാന്തിയും നേരിട്ട തന്റെ അനുഭവക്കുറിപ്പ് അദ്ദേഹം ഇന്‍സ്റ്റഗ്രാമിലും പങ്കിട്ടു. മനസ് വെള്ളം നിറച്ച ഡാം പോലെയാണെന്ന് എനിക്ക് തോന്നി – വളരെയധികം വെള്ളം അതിലേക്ക് തള്ളിയാല്‍, അത് തകരുകയും വെള്ളം പുറത്തേയ്ക്ക് ഒഴുകുകയും ചെയ്യും. എന്റെ വികാരങ്ങളെ തടയാന്‍ ഞാന്‍ എത്രയധികം ശ്രമിച്ചുവോ അത്രയധികം അത് പെട്ടെന്ന് പൊട്ടിത്തെറിക്കുമെന്ന് എനിക്ക് തോന്നി, അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Life/
മെറ്റയിൽ മൂന്ന് കോടി രൂപ ശമ്പളമുള്ള ജോലി 28കാരൻ രാജി വെച്ചു; അമ്പരന്ന് പോയെങ്കിൽ കാര്യം അറിയാം
Open in App
Home
Video
Impact Shorts
Web Stories