1. ഒറ്റക്കുള്ള യാത്ര (SOLO TRAVELLING)
സുഹൃത്തുക്കളുമൊത്തുള്ള സാഹസിക യാത്രകളും വിനോദ യാത്രകളുമൊക്കെ നല്ലതു തന്നെ. എന്നാൽ ഒറ്റയ്ക്ക് നടത്തുന്ന യാത്രകളിലൂടെ നിങ്ങൾ നിങ്ങളെക്കുറിച്ചു തന്നെ ചിന്തിക്കുന്നു. നിങ്ങളുടെ കഴിവുകളെക്കുറിച്ചും പോരായ്മകളെക്കുറിച്ചുമെല്ലാം മനസിലാക്കുന്നു. മിക്കവാറും ഇരുപതുകളുടെ അവസാനത്തിലാകും ബന്ധങ്ങൾ, തൊഴിൽ, കുടുംബം എന്നിവയുമായൊക്കെ ബന്ധപ്പെട്ട് ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വരിക. ആത്മവിശ്വാസം വളർത്തിയെടുക്കാനും ജീവിതത്തെക്കുറിച്ച് ഒരു പുതിയ വീക്ഷണം നൽകാനും ഒറ്റയ്ക്കുള്ള യാത്രകൾ നിങ്ങളെ സഹായിക്കും.
2. പല ഭാഷകൾ പഠിക്കുക (LEARN TO SPEAK DIFFERENT LANGUAGES)
advertisement
പഠിക്കുന്നതിനും അറിവുകൾ സമ്പാദിക്കുന്നതിനും പ്രായ പരിധിയില്ലെങ്കിലും 20-കൾ വലിയ ഉത്സാഹവും ഊർജവുമൊക്കെ നിറഞ്ഞ കാലഘട്ടമാണ്. ഒരു പുതിയ ഭാഷ പഠിക്കുന്നതോ പല ഭാഷകൾ പഠിക്കുന്നതോ ഒക്കെ നല്ലതാണ്. നിങ്ങൾക്കത് പിന്നീട് ആവശ്യമായി വന്നേക്കാം.
3. ക്യാംപിങ്ങ് നടത്തുക (GO CAMPING)
നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട ഏറ്റവും സാഹസികവും ആകർഷകവുമായ കാര്യങ്ങളിൽ ഒന്നാണ് ക്യാമ്പിംഗ്. തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി രാത്രി ചെലവഴിക്കുന്നത് ആലോചിച്ചു നോക്കൂ. ഒപ്പം നനുത്ത കാറ്റും കുളിർമയുള്ള കാലാവസ്ഥയുമുണ്ടെങ്കിൽ നിങ്ങൾ ആ നിമിഷങ്ങൾ ഒരുപാട് ആസ്വദിക്കുമെന്നുറപ്പ്. നിങ്ങളുടെ ഉറ്റസുഹൃത്തുക്കൾക്കൊപ്പം ക്യാമ്പിങ്ങ് നടത്തി നിങ്ങളുടെ പ്രിയപ്പെട്ട പാട്ടുകൾ കേൾക്കുന്നതൊക്കെ ജീവിതത്തിൽ എന്നും ഓർത്തിരിക്കുന്ന മുഹൂർത്തങ്ങളായിരിക്കും.
4. റോഡ് ട്രിപ് നടത്തുക (TAKE A ROAD TRIP)
ബൈക്കെടുത്ത് ഒരു റോഡ് യാത്ര പോകുക. എല്ലാ ആശങ്കകളിൽ നിന്നും പിരിമുറുക്കങ്ങളിൽ നിന്നും മുക്തമാകാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന മറ്റൊരു വിനോദമാണ് റോഡ് ട്രിപ്പ്. നിങ്ങളുടെ ഇരുപതുകളിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും സാഹസികമായ കാര്യങ്ങളിൽ ഒന്നു കൂടിയാണിത്. സുഹൃത്തുക്കൾക്കപ്പമോ ഒറ്റക്കോ റോഡ് ട്രിപ് നടത്താം.
5. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക (TAKE CONTROL OF YOUR HEALTH)
സാധാരണയായി, ശാരീരിക ആരോഗ്യത്തെക്കുറിച്ച് ചെറുപ്പത്തിൽ അധികമാരും ശ്രദ്ധിക്കാറില്ല. പിന്നീട് പലരും അതേക്കുറിച്ചോർത്ത് പശ്ചാത്തപിക്കുകയും ചെയ്യുന്നു. എന്നാൽ ഇരുപതുകളിൽ നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കും. മുപ്പതുകളിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ഇരുപതുകളിൽ തന്നെ വ്യായാമങ്ങൾ ചെയ്യുന്നതും പതിവായി ആരോഗ്യ പരിശോധനകൾ നടത്തുന്നതും നല്ലതാണ്.