കാകിനാഡ ജില്ലയിലെ സമറള്‍കോട്ട ഗ്രാമവാസിയാണ് ശ്യാമള. കോറമാണ്ടല്‍ ഒഡീസി ഓഷ്യന്‍ സ്വിമ്മിംഗ് ഓര്‍ഗനൈസേഷന്റെ മേല്‍നോട്ടിലായിരുന്നു ശ്യാമള തന്റെ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ഒരു ദിവസം ശരാശരി 30 കിലോമീറ്റര്‍ ദൂരമാണ് അവര്‍ പിന്നിട്ടത്.
വലിയ സ്വീകരണമാണ് കാകിനാഡയില്‍ ശ്യാമളയ്ക്കായി നാട്ടുകാരും പൗരപ്രമുഖരും ഒരുക്കിയത്. പെദ്ദാപുരം എംഎല്‍എ ചിന്നരാജപ്പയും കാക്കിനാഡ മുനിസിപ്പല്‍ കമ്മിഷണര്‍ ഭാവന വാസിസ്റ്റയും ഉള്‍പ്പെടെയുള്ളവര്‍ നാട്ടുകാരോടൊപ്പം ചേര്‍ന്ന് ശ്യാമളയ്ക്ക് ആവേശോജ്ജ്വലമായ സ്വീകരണം നല്‍കി.
2021ല്‍ പാക്ക് കടലിടുക്ക് നീന്തിക്കയറി അവർ ശ്രദ്ധേയമായ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരുന്നു. ഫെബ്രുവരിയില്‍ ലക്ഷദ്വീപ് ദീപുകള്‍ക്ക് ചുറ്റുമുള്ള കടലും അവര്‍ നീന്തിക്കയറി. ഇത് കൈവരിക്കുന്ന ആദ്യത്തെ ഏഷ്യക്കാരിയെന്ന ഇരട്ട നേട്ടവും അവര്‍ സ്വന്തമാക്കിയിരുന്നു.
advertisement
ശ്യാമളയ്ക്ക് സുരക്ഷയും നിര്‍ണായകമായ പിന്തുണയും ഉറപ്പുവരുത്തി മെഡിക്കല്‍ സ്റ്റാഫും സ്‌കൂബ ഡൈവേഴ്‌സും ഉള്‍പ്പെടെയുള്ള 14 അംഗ ക്രൂ കടലില്‍ അവരെ പിന്തുടര്‍ന്നിരുന്നു.
കടലില്‍ ഡോള്‍ഫിനൊപ്പം നീന്താനുള്ള അപൂര്‍വ അവസരം ലഭിച്ചതിനെക്കുറിച്ച് ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. അതേസമയം, ജെല്ലിഫിഷുകള്‍ നീന്തലിനിടെ വെല്ലുവിളി ഉയര്‍ത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്വപ്‌നങ്ങള്‍ പിന്തുടരുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് ഓര്‍മിപ്പിക്കുന്നതാണ് ശ്യാമളയുടെ ഈ നേട്ടം.