ചെറിയ കുത്തുകളോട് കൂടിയ ബ്രൗൺ നിറത്തിലുള്ള പുറവും ഓറഞ്ച് നിറത്തിലെ വയറുമുള്ള തവള വംശത്തെ ഡെക്കാൻ പീഠഭൂമിയുടെ തെക്കൻ ഭാഗത്ത് കണ്ടെത്തിയിരിക്കുകയാണ്. ഈ കണ്ടെത്തൽ ശാസ്ത്രജ്ഞരെ തന്നെ അതിശയിപ്പിച്ചിരിക്കുന്നു.
Also read; എല്ലുകളുടെ ബലത്തിന് മാത്രമല്ല, ആസ്ത്മ നിയന്ത്രിക്കാനും വൈറ്റമിൻ ഡി
പശ്ചിമഘട്ടത്തിൽ അർധരാത്രി നടത്തിയ ഗവേഷണത്തിനിടെ വിവിധ മാതൃകകൾ പരിശോധിച്ചതിൽ നിന്നാണ് വർഷങ്ങൾക്ക് മുമ്പ് നഷ്ടമായ വംശമാണിതെന്ന് വ്യക്തമായത്. ഇന്ത്യയിലെയും അമേരിക്കയിലെയും ഗവേഷകരുടെ സംഘമാണ് ഗവേഷണം നടത്തിയത്.
advertisement
രണ്ട് സെന്റീമീറ്ററിനും മൂന്ന് സെന്റീമീറ്ററിനും ഇടയിലാണ് ഇവയുടെ നീളം. ആസ്ട്രോബട്രാചസ് കുറിച്ചിയാന എന്നാണ് ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേര്. 'നക്ഷത്ര നിറമുള്ള കുള്ളൻ 'തവള(starry dwarf frog) എന്നും ഇവയ്ക്ക് പേരുണ്ട്. പുറത്തെ കുത്തുകൾ നക്ഷത്രം നിറഞ്ഞ ആകാശത്തെ ഓർമിപ്പിക്കുന്നവയായതിനാലാണ് ഇവയ്ക്ക് ഈ പേര് നൽകിയത്.
നക്ഷത്ര തവളകളെ ഗ്രീക്ക് ഭാഷയിൽ പറയുന്ന പേരാണ് ആസ്ട്രോബട്രാച്ചസ്. ഇവ കാണപ്പെട്ട പ്രാദേശിക മേഖലയിലെ ജനങ്ങൾ കുറിച്ചിയാന എന്നാണ് അറിയപ്പെടുന്നത്. അതിനാലാണ് ഇവയ്ക്ക് ആസ്ട്രോബട്രാച്ചസ് കുറിച്ചിയാന എന്ന പേര് നൽകിയത്- പഠനം നടത്തിയ സംഘത്തിലെ അംഗമായ ജോർജിയൻ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഡോ. അലക്സ് പൈറനെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
പരമ്പരാഗത വംശത്തിൽപ്പെട്ട നിരവധി തവളകൾ ഈ മേഖലയിലുണ്ടെന്നാണ് ഗവേഷക സംഘം പറയുന്നത്. പശ്ചിമഘട്ടത്തിന്റെ ജൈവ വൈവിധ്യമാണ് ഇതിന് കാരണമെന്നും ഗവേഷകർ പറയുന്നു.