എല്ലുകളുടെ ബലത്തിന് മാത്രമല്ല, ആസ്ത്മ നിയന്ത്രിക്കാനും വൈറ്റമിൻ ഡി

Last Updated:

കുട്ടികളിൽ ഇൻഡോർ വായു മലിനീകരണം വഴി ഉണ്ടാകുന്ന ശ്വാസകോശ ബുദ്ധിമുട്ടുകളിൽ പ്രധാനപ്പെട്ടതാണ് ആസ്ത്മ.

എല്ലുകളുടെ ബലത്തിന് മാത്രമല്ല കുട്ടികളിൽ ആസ്തമ നിയന്ത്രിക്കാനും വൈറ്റമിൻ ഡി സഹായിക്കുന്നുവെന്ന് പഠനം. കുട്ടികളിൽ ഇൻഡോർ വായു മലിനീകരണം വഴി ഉണ്ടാകുന്ന ശ്വാസകോശ ബുദ്ധിമുട്ടുകളിൽ പ്രധാനപ്പെട്ടതാണ് ആസ്ത്മ. ഇന്ത്യൻ വംശജൻ ഉൾപ്പെട്ട സംഘമാണ് പഠനം നടത്തിയത്. ഇമ്മ്യൂൺ മീഡിയേറ്റ് രോഗങ്ങളിൽ ഒന്നാണ് ആസ്ത്മയെന്ന് പഠനം നടത്തിയ സംഘത്തെ നയിച്ച സൊണാലി ബോസ് വ്യക്തമാക്കുന്നു.
ആന്റി ഓക്സിഡന്‍റുകൾ വഴിയോ രോഗപ്രതിരോധം വഴിയോ ആസ്ത്മയെ സ്വാധീനിക്കുന്ന തന്മാത്രകളായിരുന്നു വൈറ്റമിൻ ഡി എന്ന് നേരത്തെ നടത്തിയ പഠനങ്ങൾ വഴി വ്യക്തമായിരുന്നുവെന്ന് അവർ പറയുന്നു. ആസ്ത്മയുള്ള കുട്ടികളിൽ സിഗരറ്റ് പുക, പാചകം, മെഴുകുതിരിയിലെ പുക എന്നിവ വഴി രക്തത്തിൽ വൈറ്റമിൻ ഡിയുടെ അളവ് കുറയുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.
നേരെമറിച്ച് ഉയർന്ന ഇൻഡോർ വായു മലിനീകരണമുള്ള വീടുകളിൽ കുട്ടികളിൽ രക്തത്തിൽ വൈറ്റമിൻ ഡി കൂടുതലുണ്ടെങ്കിൽ ആസ്ത്മയുടെ ലക്ഷണങ്ങൾ കുറവാണെന്നും പഠനം വ്യക്തമാക്കുന്നു. പ്രധാനമായും അമിത വണ്ണമുള്ള കുട്ടികളിലാണ് ഈ ഫലങ്ങൾ കൂടുതലായി കാണപ്പെടുന്നത്.
advertisement
അലർജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി ഇൻ പ്രാക്ടീസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വീടുകളിലെ വായു മലിനീകരണത്തിന്റെ അളവ്, രക്തത്തിലെ വൈറ്റമിൻ ഡിയുടെ അളവ്, ആസ്തമയുടെ ലക്ഷണങ്ങൾ എന്നീ മൂന്ന് ഘടകങ്ങളാണ് പരിശോധിച്ചത്. നേരത്തെ ആസ്ത്മയുണ്ടായിരുന്ന 120 സ്കൂൾ കുട്ടികളിലാണ് പഠനം നടത്തിയത്. ഇതിൽ മൂന്നിൽ ഒരു ഭാഗം കുട്ടികൾ അമിത വണ്ണമുള്ളവരാണ്.
സൂര്യപ്രകാശമേൽക്കുന്നതാണ് രക്തത്തിൽ വൈറ്റമിൻ ഡിയുടെ അളവ് വർധിപ്പിക്കാനുള്ള ഒരു മാർഗം. എന്നാൽ ഇത് നഗര മേഖലയിൽ പ്രാവർത്തികമല്ലെന്നും ഇരുണ്ട ത്വക്കുള്ളവരിൽ ഫലമുണ്ടാക്കുന്നില്ലെന്നും ബോസ് പറയുന്നു. പാലുത്പ്പന്നങ്ങൾ ധാരാളമായി കഴിക്കുന്നതിലൂടെ വൈറ്റമിൻ ഡിയുടെ അളവ് വർധിപ്പിക്കാൻ കഴിയും.
മലയാളം വാർത്തകൾ/ വാർത്ത/Life/
എല്ലുകളുടെ ബലത്തിന് മാത്രമല്ല, ആസ്ത്മ നിയന്ത്രിക്കാനും വൈറ്റമിൻ ഡി
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement