TRENDING:

ഇതെന്തു കളി! 2024ല്‍ രജിസ്റ്റര്‍ ചെയ്ത കാറിന് 2020ൽ നിയമലംഘനം നടത്തിയതിന്റെ പേരിൽ പിഴ

Last Updated:

കാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈനില്‍ പരിശോധിച്ചപ്പോഴാണ് 2020 ഡിസംബര്‍ 14ന് നടന്ന നിയമലംഘനത്തിന് കാറിന് മേല്‍ പിഴചുമത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദ്: 2024ല്‍ രജിസ്റ്റര്‍ ചെയ്ത കാറിന് നാല് വർഷം മുമ്പ് അതായത്2020ൽ നിയമലംഘനം നടത്തിയതിന്റെ പേരിൽ പിഴ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ലഭിച്ചതായി പരാതി. ഹൈദരാബാദ് സ്വദേശിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. ഇദ്ദേഹത്തിന്റെ സുഹൃത്താണ് ഇക്കാര്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

തെലങ്കാന സംസ്ഥാന പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ വിവരം പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ഫോട്ടോ ഉള്‍പ്പെടെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രശ്‌നത്തിന് ഒരു പരിഹാരം കാണണമെന്ന് സിറ്റി ട്രാഫിക് പോലീസിനോട് ഇദ്ദേഹം അഭ്യര്‍ത്ഥിക്കുന്നുമുണ്ട്.

"ഇതെന്താ ടൈം ട്രാവലിംഗ് ട്രാഫിക് ടിക്കറ്റോ? 2024ല്‍ വാങ്ങിയ പുതിയ കാറിന് 2020ലെ ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ പിഴ. എന്റെ സുഹൃത്ത് 2023 ഡിസംബര്‍ 22നാണ് നെക്‌സോണ്‍ കാര്‍ വാങ്ങിയത്. 2024 ജനുവരി 6നാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. അങ്ങനെയിരിക്കെയാണ് കാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈനില്‍ വെറുതെ ഒന്ന് പരിശോധിച്ചത്. അപ്പോഴാണ് 2020 ഡിസംബര്‍ 14ന് നടന്ന നിയമലംഘനത്തിന് കാറിന് മേല്‍ പിഴചുമത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കൃത്യമല്ലാത്ത നമ്പര്‍ പ്ലേറ്റ് എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ആ സമയത്ത് സുഹൃത്തിന് സ്വന്തമായി കാറുണ്ടായിരുന്നില്ല. ദയവായി ഇതിനൊരു പരിഹാരം കണ്ടെത്തണം,'' എന്നാണ് പോസ്റ്റില്‍ പറയുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A car registered in 2024 was found to have slapped with penalty from the year 2020. The incident was brought to light in a social media post. The penalty is for a traffic violation committed on December 14, 2020

മലയാളം വാർത്തകൾ/ വാർത്ത/Life/
ഇതെന്തു കളി! 2024ല്‍ രജിസ്റ്റര്‍ ചെയ്ത കാറിന് 2020ൽ നിയമലംഘനം നടത്തിയതിന്റെ പേരിൽ പിഴ
Open in App
Home
Video
Impact Shorts
Web Stories