പാതി വളർച്ചയുള്ള കാലുകളും ഒരു കൈയും മാത്രമായിട്ടാണ് ചാർലി ജനിച്ചത്. ലോകം മുഴുവൻ സഞ്ചരിക്കണമെന്നാണ് അവളുടെ ആഗ്രഹം. തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പരിശ്രമത്തിലാണ് അവളിപ്പോൾ. കൗമാരപ്രായത്തിൽ അമ്മ നടത്തിയ ഗർഭച്ഛിദ്ര ശ്രമം പരാജയപ്പെട്ടതാണ് തന്റെ അവസ്ഥയ്ക്ക് കാരണമായതെന്ന് ചാർലി ഒരു അന്താരാഷ്ട്ര മാധ്യമത്തോട് വെളിപ്പെടുത്തി.
ഗർഭച്ഛിദ്രം പരാജയപ്പെട്ടെങ്കിലും ആശുപത്രിക്കെതിരെ കേസ് കൊടുക്കേണ്ടതില്ലെന്ന് ചാർലിയുടെ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. കാരണം, കേസിനു പുറകേ പോകുന്നതും അതിന്റെ സമ്മർദവുമെല്ലാം ചാർലി പ്രതികൂലമായി ബാധിക്കുമെന്ന് മാതാപിതാക്കൾ മനസിലാക്കിയിരുന്നു. ''അവർക്ക് കേസുമായി മുന്നോട്ട് പോകാമായിരുന്നു. ആശുപത്രിയെ അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കാമായിരുന്നു. പക്ഷേ ഞങ്ങൾ ഒരു ചെറിയ പട്ടണത്തിലാണ് താമസിക്കുന്നത്. ഞാൻ വളരുന്തോറും അതേക്കുറിച്ച് പല കഥകളും പരക്കുമെന്ന് അവർക്കറിയാം. അത് എന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് എന്റെ മാതാപിതാക്കൾ വിശ്വസിച്ചു', ചാർലി റൂസോ പറഞ്ഞു.
advertisement
താൻ വൈകല്യത്തോടെയാണ് ജനിച്ചതെന്ന് 16 വയസ് തികയുന്നതുവരെ ചാർലി തിരിച്ചറിഞ്ഞിരുന്നില്ല. അവൾ ഒരു സാധാരണ സ്കൂളിലാണ് പഠിച്ചത്. സുഹൃത്തുക്കളുണ്ടായിരുന്നു. പക്ഷേ ആൺകുട്ടികളുമായി ഡേറ്റിംഗ് ചെയ്യാൻ താൽപര്യം തോന്നിത്തുടങ്ങിയപ്പോൾ മുതലാണ് കാര്യങ്ങളെല്ലാം മാറിമറിഞ്ഞത്. ഒരു ഘട്ടത്തിൽ, തനിക്ക് ഒരു കാമുകനെ ലഭിക്കുമോ എന്നു പോലും തന്നോടു തന്നെ അവൾ ചോദിക്കാൻ തുടങ്ങി.
see also: മുന്നൂറിൽ മുന്നൂറ്; എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ മുഴുവൻ മാർക്കും നേടി സ്നേഹ
''ഞാൻ ഒരു ഭിന്നശേഷിക്കാരിയാണെന്ന് 16 വയസ് വരെ ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. എന്റെ മാതാപിതാക്കൾ എന്നെ ഒരു സാധാരണ സ്കൂളിൽ വിട്ടാണ് പഠിപ്പിച്ചത്. എനിക്ക് സാധാരണ സുഹൃത്തുക്കളും ഉണ്ടായിരുന്നു. എനിക്ക് അസ്വാഭാവികതകൾ ഒന്നും തന്നെ തോന്നിയില്ല. ആൺകുട്ടികളുമായി ഡേറ്റിംഗ് ചെയ്യാൻ താൽപര്യം തോന്നിത്തുടങ്ങിയപ്പോൾ മാത്രമാണ് എന്റെ ശാരീകാവസ്ഥയെ ഞാൻ ശരിക്കും മനിസിലാക്കിത്തുടങ്ങിയത്. ഞാൻ വളരെ വ്യത്യസ്തയായിരുന്നു. ആൺകുട്ടികൾ എന്നെ ചുംബിക്കാൻ ശ്രമിക്കുമ്പോൾ, അവർക്ക് കുനിഞ്ഞ് നിൽക്കേണ്ടി വന്നു. എനിക്ക് എന്നെങ്കിലും ഒരു കാമുകൻ ഉണ്ടാകുമോ എന്നു പോലും ഞാൻ ചിന്തിച്ചു തുടങ്ങി'', ചാർലി പറഞ്ഞു.
read also: ജോലി രാജിവച്ച് സൽമാൻ ഖാൻ തുടങ്ങിയ സൗജന്യ വിദ്യാഭ്യാസ സംരംഭം സൂപ്പർഹിറ്റ്
ലോകമെമ്പാടും സഞ്ചരിക്കണമെന്നാണ് ചാർലി റൂസോയുടെ സ്വപ്നം. ഇതിനകം യുകെ, ഓസ്‌ട്രേലിയ, മെക്സിക്കോ എന്നീ രാജ്യങ്ങളെല്ലാം അവൾ സന്ദർശിച്ചു. ആളുകൾ തന്നോട് സൗഹാർദ്ദപരമായും ദയയോടെയും ആണ് പെരുമാറുന്നതെന്നും അവൾ പറയുന്നു. ''ഞാൻ ആളുകളോട് എന്തെങ്കിലും സഹായം ചോദിച്ചാൽ, അവർ വേഗത്തിൽ അവ ചെയ്തു തരും. നിങ്ങളുടെ ജീവിതം ജീവിച്ചു തീർക്കേണ്ടത് നിങ്ങളാണ്. സമയം പാഴാക്കരുത്'', ചാർലി കൂട്ടിച്ചേർത്തു. ഒരു റേഡിയോ ഹോസ്റ്റായി ജോലി ചെയ്യുന്ന ചാർസി റൂസോ ഇൻസ്റ്റാഗ്രാമിലും, ടിക് ടോക്കിലും പ്രശസ്തയാണ്.