ഡേറ്റ അനലിസ്റ്റ് ജോലിയുടെ സാധ്യതകളെപ്പറ്റിയാണ് ലിസ വ്യക്തമാക്കിയത്. ബിരുദമില്ലാത്തവര്‍ക്കും ഡേറ്റ അനലിറ്റ്ക്‌സ് പഠിച്ച് ആറക്ക ശമ്പളമുള്ള ജോലി സ്വന്തമാക്കാന്‍ സാധിക്കും. ഈ കോഴ്‌സ് പഠിച്ചിറങ്ങുന്നവര്‍ക്ക് നിരവധി അവസരങ്ങളാണ് വിവിധ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്.
"ഡേറ്റ മനസിലാക്കുകയും സുപ്രധാന ബിസിനസ് തീരുമാനങ്ങള്‍ എടുക്കാന്‍ അത് ഉപയോഗിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ആവശ്യമേറി വരികയാണ്," എന്ന് ലിസ പറഞ്ഞു.
റോ ഡേറ്റയെ വ്യാഖ്യാനിച്ച് ബിസിനസ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഡേറ്റ അനലിസ്റ്റുകള്‍ സുപ്രധാന പങ്കുവഹിക്കുന്നു. Excel, SQL, Tableau എന്നീ ടൂളുകള്‍ ആണ് ഡേറ്റ അനലിസ്റ്റുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. സെയില്‍സ് പെര്‍ഫോര്‍മന്‍സ്, വെബ്‌സൈറ്റ് ട്രാഫിക് എന്നിവ വിശകലനം ചെയ്ത് കമ്പനികളെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ സഹായിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഡേറ്റ അനലിറ്റ്ക്‌സ്, ഡേറ്റ സയന്‍സ് മേഖലകളില്‍ ജോലി സാധ്യതകള്‍ ഇരട്ടിയായി വര്‍ധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
advertisement
സാധാരണയായി ബിരുദങ്ങള്‍ നേടിയവരാണ് ഉയര്‍ന്ന ജോലികളിലേക്ക് എത്തപ്പെടുന്നത്. ഈ പ്രവണതയെ തിരുത്തിക്കുറിക്കുകയാണ് ഡേറ്റ അനലിറ്റ്ക്‌സ് മേഖല. ഡേറ്റ അനലിറ്റ്ക്‌സിലെ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ഹൈസ്‌കൂള്‍ ഡിപ്ലോമ മാത്രമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പല കമ്പനികളും അവസരം നല്‍കിവരുന്നുണ്ട്.
ഗൂഗിള്‍, ഐബിഎം, CompTIA എന്നീ കമ്പനികളും ഡേറ്റ അനലിറ്റ്ക്‌സുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ നല്‍കിവരുന്നുണ്ട്. കോഡിംഗ്, സ്‌പ്രെഡ്ഷീറ്റുകളിലെ പ്രവര്‍ത്തനം, ഡേറ്റ വിഷ്വലൈസിംഗ് തുടങ്ങിയവുമായി ബന്ധപ്പെട്ട പരിശീലനവും ഈ കോഴ്‌സുകളിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്നു. കൂടാതെ എഐ ടൂളുകളെപ്പറ്റിയുള്ള അറിവും ഈ മേഖലയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിരവധി അവസരങ്ങള്‍ ഉറപ്പാക്കുമെന്നും ലിസ പറഞ്ഞു.
ഡേറ്റ അനലിസ്റ്റായി ജോലി ചെയ്യുന്ന തുടക്കക്കാര്‍ക്ക് 93000 ഡോളര്‍ (79,00,558 രൂപ) മുതല്‍ വാര്‍ഷിക ശമ്പളം ലഭിക്കും. ഈ മേഖലയില്‍ വര്‍ഷങ്ങളുടെ തൊഴില്‍പരിചയമുള്ളവര്‍ക്ക് 110,000 ഡോളര്‍ (93,44,746 രൂപ) വരെ വാര്‍ഷിക ശമ്പളം ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.