TRENDING:

മദ്യപാനം സ്ഥിരമാണോ? ഉത്കണ്ഠയും ആശയക്കുഴപ്പങ്ങളും ഉണ്ടോ? അറിയാം ഹാംഗ്‌സൈറ്റി

Last Updated:

അമിത മദ്യപാനം മനുഷ്യന്റെ ഉറക്കത്തെ മുതൽ മാനസിക നിലയെ വരെ സാരമായി ബാധിക്കുമെന്ന് വിദഗ്ധർ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമിത മദ്യപാനം മനുഷ്യന്റെ ഉറക്കത്തെ മുതൽ മാനസിക നിലയെ വരെ സാരമായി ബാധിക്കുമെന്ന് വിദഗ്ധർ. തുടർച്ചയായ ദിവസങ്ങളിൽ മദ്യപിക്കുന്നവരിൽ പിറ്റേന്ന് രാവിലെ ഉണരുമ്പോൾ തലവേദനയോ അല്ലെങ്കിൽ ചെയ്ത പ്രവർത്തികളിൽ കുറ്റബോധമോ ഒക്കെ ഉണ്ടാകാറുണ്ടെന്നും എന്നാൽ അതിനുമപ്പുറം ദൂരവ്യാപകമായ ഫലങ്ങൾ മദ്യപാനം ഉണ്ടാക്കുന്നുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
advertisement

മദ്യപാനികൾക്കിടയിൽ ചില ദിവസങ്ങളിൽ രാവിലെ തലവേദന, കുറ്റബോധം, അടങ്ങാത്ത ഉത്കണ്ഠ എന്നിവ അനുഭവപ്പെടുന്ന അവസ്ഥയാണ് “ഹാംഗ്സൈറ്റി (Hangxiety)”. എന്നാൽ ഹാംഗ്സൈറ്റി എന്നത് അങ്ങനെ വെറുമൊരു മാനസികാവസ്ഥ മാത്രമല്ലെന്നും തലച്ചോറിനെ വരെ മദ്യപാനം എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ തെളിവാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. മദ്യം കഴിക്കുന്ന ഏതൊരാളിലും തലച്ചോറിൽ മാറ്റങ്ങൾ ഉണ്ടാകാറുണ്ടെന്നും, ചെറിയ അളവിൽ കഴിക്കുന്നവരിൽ പോലും പല കാര്യങ്ങളിലും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ടെന്നും എന്നാൽ അളവ് കൂടുമ്പോൾ അത് ഉത്കണ്ഠയ്ക്ക് കാരണമാകുന്നുവെന്നും എഴുത്തുകാരനും ന്യൂറോ സൈക്കോഫാർമക്കോളജിസ്റ്റുമായ ഡേവിഡ് നട്ട് പറഞ്ഞു. ഉത്കണ്ഠയെ മറികടക്കാനായി മദ്യപാനം ശീലിക്കുന്നതും നല്ലതല്ലെന്ന് നട്ട് പറയുന്നു.

advertisement

Also read-നമ്മ ഫിൽറ്റർ കോഫി; ലോകത്തിലെ ഏറ്റവും മികച്ച 38 കാപ്പികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം

തലച്ചോറിലെ ന്യൂറോ ട്രാൻസിമിറ്ററുകളുടെ പ്രവർത്തനത്തിലെ തകരാറാണ് ഈ ഉത്കണ്ഠയ്ക്കും ആശയക്കുഴപ്പങ്ങൾക്കും കാരണം. ഉറക്കത്തെയും ഉത്കണ്ഠയെയുമെല്ലാം നിയന്ത്രിക്കുന്ന തലച്ചോറിലെ ഒരു ന്യൂറോ ട്രാൻസിമിറ്ററാണ് ഗാമ- അമിനോബ്യൂട്ടറിക് ആസിഡ് (ജിഎബിഎ). ഈ ട്രാൻസിമിറ്ററാണ് ശരീരത്തിലെ നാഡീവ്യവസ്ഥയെ നിയന്ത്രിക്കുന്നതും. മദ്യം കഴിക്കുന്ന ഒരാളിൽ ഈ ട്രാൻസ്‌മിറ്റർ റിസപ്റ്ററുകളുമായി മദ്യം പ്രവർത്തിക്കുകയും അതിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് ശരീരത്തിൽ ജിഎബിഎയുടെ അളവ് ക്രമാതീതമായി കുറയുകയും ഇത് ഉത്കണ്ഠയ്ക്ക് കാരണമാകുകയും ചെയ്യുന്നു. മറ്റൊരു ന്യൂറോ ട്രാൻസ്മിറ്ററായ ഗ്ലൂട്ടാമേറ്റിന്റെ (Glutamate) പ്രവർത്തനത്തെയും മദ്യം ബാധിക്കുന്നു. ഇതും അമിതമായ അളവിൽ ഉത്കണ്ഠ വർധിക്കാൻ കാരണമാകുന്നു. സ്ഥിരമായി മദ്യപിക്കുന്നവരിൽ ശരീരത്തിൽ നിന്നും ആൾക്കഹോളിന്റെ അളവ് കുറയുന്ന അവസരത്തിൽ അസറ്റാൽഡിഹൈഡ് (Acetaldehyde) ഉദ്പ്പാദിപ്പിക്കപ്പെടുന്നുണ്ട്. മദ്യപാനം മൂലം ശരീരത്തിലുണ്ടാകുന്ന വിഷം ഇല്ലാതാക്കാൻ ശരീരം ദിവസം മുഴുവൻ ഇത്തരത്തിൽ അസറ്റാൽഡിഹൈഡ് ഉത്പാദിപ്പിക്കേണ്ടി വരുമെന്ന് യെയിൽ ന്യൂ ഹെവൻ ആശുപത്രിയിലെ ഡയറക്ടറായ സ്റ്റീഫൻ ഹോൾട്ട് പറയുന്നു. വല്ലപ്പോഴും മാത്രം മദ്യപിക്കുന്നവരാണെങ്കിൽ “ഹാംഗ്സൈറ്റി” അടുത്ത ഒരു ദിവസത്തിനുള്ളിൽ തന്നെ ഇല്ലാതാകും. എന്നാൽ സ്ഥിരം മദ്യപാനികളിൽ മനസ്സും ശരീരവും സാധാരണ നിലയിലേക്ക് മടങ്ങി വരാൻ കൂടുതൽ സമയമെടുക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിന് പുറമെ മദ്യപാനം ഉറക്കത്തെയും ദോഷകരമായ രീതിയിൽ ബാധിക്കാറുണ്ട്. ഉറക്കം നഷ്ടപ്പെടുന്നതോടെ ചെറിയ കാര്യങ്ങളിൽ പോലും മനുഷ്യൻ പ്രകോപിതനാകാനുള്ള സാധ്യതയുമുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Life/
മദ്യപാനം സ്ഥിരമാണോ? ഉത്കണ്ഠയും ആശയക്കുഴപ്പങ്ങളും ഉണ്ടോ? അറിയാം ഹാംഗ്‌സൈറ്റി
Open in App
Home
Video
Impact Shorts
Web Stories